വിദ്യാർഥികളെയും കലാസാംസ്കാരിക പ്രവർത്തകരെയും ആദരിച്ചു

മാന്നാർ: ഫേസ്ബുക്ക് കൂട്ടായ്മയുടെ 'പൊന്നോമനകൾക്കൊരു കൈത്താങ്ങ്‌' പദ്ധതിയുടെ ഭാഗമായി മാന്നാറിലും സമീപ പ്രദേശങ്ങളിലുമുള്ള നിർധനരായ 200ൽപരം വിദ്യാർഥികൾക്ക്‌ പഠനോപകരണ വിതരണവും വിവിധതലങ്ങളിൽ പ്രാഗല്ഭ്യം നേടിയ വിദ്യാർഥികളെയും കലാസാംസ്കാരിക പ്രവർത്തകരെ ആദരിക്കലും നടന്നു. പത്തനാപുരം ഗാന്ധിഭവൻ സ്ഥാപകൻ ഡോ. പുനലൂർ സോമരാജൻ ഉദ്ഘാടനം ചെയ്തു. മാന്നാർ പഞ്ചായത്ത് പ്രസിഡൻറ് പ്രമോദ്‌ കണ്ണാടിശ്ശേരി അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ഗോപാലകൃഷ്ണപിള്ള പദ്ധതി വിശദീകരിച്ചു. ലോഗോ പ്രകാശനം മറ്റത്തിൽ ദാസിന് നൽകി സിനിമാനടൻ ടി.പി. മാധവൻ നിർവഹിച്ചു. മാധ്യമപ്രവർത്തകൻ ടി.കെ. രാജഗോപാൽ മുഖ്യപ്രഭാഷണവും മുഹമ്മദ് അജിത്ത് ആമുഖപ്രസംഗവും നടത്തി. സുരേഷ് കുമാർ, ഡോ. ബാലകൃഷ്ണപിള്ള, അനിൽ എസ്. അമ്പിളി, നായർ സമാജം പ്രിൻസിപ്പൽ വി. മനോജ്, കവയിത്രി പിങ്കി ശ്രീകാന്ത്, പീതാംബരൻ, സലിം പടിപ്പുരക്കൽ, ബിജു ഇക്ബാൽ, പ്രഭകുമാർ, സാബു കാവിൽ, ഷാജി നമ്പരയിൽ, സമദ് എന്നിവർ സംസാരിച്ചു. ജീവകാരുണ്യ പ്രവർത്തകരായ മുഹമ്മദ് ഷമീർ (ഹരിപ്പാട് ഗാന്ധിഭവൻ സ്നേഹവീട് ഡയറക്ടർ), പി.ബി. ഹാരിസ് (സ്വപ്നക്കൂട് സെക്രട്ടറി), സർജു മുതുകുളം (അത്താഴപ്പൊതി മുഖ്യ സംഘാടകൻ), ഉന്നത വിദ്യാഭ്യാസ നേട്ടം കൈവരിച്ച ഡോ. ധന്യ ജി. നായർ, സൗമ്യ പ്രേംകുമാർ, ഭിന്നശേഷിയെപ്പോലും അവഗണിച്ച് നൃത്തകലാരംഗത്ത് ദേശീയതലത്തിൽ ശ്രദ്ധനേടിയ മാന്നാർ അയ്യപ്പൻ, ശാസ്ത്ര സാങ്കേതിക രംഗത്തെ മിന്നുംതാരങ്ങളായ ലക്ഷ്മി, ഗോവിന്ദ്, പ്ലസ് ടുവിന് മുഴുവൻ മാർക്കും നേടിയ ഗായത്രി, സ്വാശ്രയ സംഘമായ സൗഭാഗ്യ പുരുഷ സ്വയംസഹായ സംഘം, കോമഡി സ്ക്രിപ്റ്റ് രചയിതാവ് എബ്രഹാം തച്ചേരിൽ, കോമഡി ഷോയിലെ മാസ്റ്റർ ഇൻഷാദ് എന്നിവരെ ആദരിച്ചു. ഡോ. വി. പ്രകാശ്, കെ.എസ്. അപ്പുക്കുട്ടൻ നായർ, പി.എം. ലത്തീഫ് എന്നിവർ സംസാരിച്ചു. സുധീർ എലവൻസ്, ബിനു ചാക്കോ, ശ്രീലാൽ, രാമലക്ഷ്മണൻ, അനിൽ, സജി രാമചന്ദ്രൻ, മനു, അനീസ് കരീം, പ്രിൻസ് ചാമത്ര, ശോഭനാമ്മ, സതീശ്വരി, ജോജി ജോർജ്, ശശിധരൻ, ഹഷീർ, അനിൽ വൃന്ദാവനം, ഉണ്ണികൃഷ്ണൻ, അജിത, ഹരികുമാർ ശിവാലയം എന്നിവർ നേതൃത്വം നൽകി. ഇന്ധനവില വർധനക്കെതിരെ പ്രകടനം ഹരിപ്പാട്: ഇന്ധനവില വർധനക്കെതിരെ എ.ഐ.വൈ.എഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ഇരുചക്രവാഹനം തള്ളുവണ്ടിയിൽ വെച്ച് കെട്ടിവലിച്ചുള്ള പ്രകടനം സി.പി.െഎ മണ്ഡലം കമ്മിറ്റി ഒാഫിസിൽനിന്ന് ആരംഭിച്ച് കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ, മാധവ ജങ്ഷൻ, ടൗൺ ഹാൾ വഴി നഗരംചുറ്റി കച്ചേരി ജങ്ഷനിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ യോഗം ജില്ല എക്സിക്യൂട്ടിവ് അംഗം ജോമോൻ കുളഞ്ഞികൊമ്പിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് വി.എം. പ്രമോദ് അധ്യക്ഷത വഹിച്ചു. ജി. സിനു, രാജലക്ഷ്മി, സുഭാഷ് പിള്ളക്കടവ്, എം. മുകേഷ്, കൃഷ്ണകുമാർ, അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.