പനങ്ങാട്: മന്ത്രി ടി.എം. തോമസ് ഐസക്കിെൻറ നേതൃത്വത്തില്‍ ആലപ്പുഴയിലെ സ്‌കൂള്‍ വിദ്യാർഥികളുടെ സംഘം കേരള ഫിഷറീസ് സമുദ്ര പഠന സര്‍വ്വകലാശാല (കുഫോസ്) സന്ദര്‍ശിച്ചു. മന്ത്രിയുടെ നിയോജക മണ്ഡലമായ ആലപ്പുഴയിലെ തീരദേശത്തെ പൊതു വിദ്യാലയങ്ങളില്‍ ഏഴ്, എട്ട് ക്ലാസുകളില്‍ പഠിക്കുന്ന 181 വിദ്യാർഥികളാണ് സംഘത്തിലുണ്ടായിരുന്നത്. കുഫോസ് വൈസ് ചാന്‍സലര്‍ ഡോ. എ. രാമചന്ദ്രനും രജിസ്ട്രാര്‍ വി.എം. വിക്ടര്‍ ജോര്‍ജും ചേര്‍ന്ന് മന്ത്രിയെയും വിദ്യാർഥികളെയും സ്വീകരിച്ചു. ഫിഷറീസ് സയന്‍സ്, സമുദ്ര ശാസ്ത്ര പഠനം എന്നീ മേഖലകളെകുറിച്ചും ഈ രംഗത്ത് കുഫോസിെൻറ പ്രാധാന്യത്തെകുറിച്ചും മന്ത്രി തന്നെ കുട്ടികള്‍ക്ക് വിശദീകരിച്ചു. തീരദേശത്തു നിന്ന് കൂടുതല്‍ കുട്ടികള്‍ സമുദ്ര ശാസ്ത്രം പഠിക്കേണ്ടതിെൻറ ആവശ്യകയെ കുറിച്ചും അതിന് സംസ്ഥാന സര്‍ക്കാര്‍ സർവകലാശാലയായ കുഫോസ് ഒരുക്കുന്ന സൗകര്യങ്ങളെ കുറിച്ചും അധ്യാപകന്‍ കൂടിയായ തോമസ് ഐസക് കുട്ടികളെ പഠിപ്പിച്ചു. കുഫോസിലെ കോഴ്‌സുകളില്‍ 20 ശതമാനം സീറ്റില്‍ സംവരണവും ഫീസില്‍ പൂര്‍ണ്ണമായ ഇളവും മത്സ്യതൊഴിലാളികളുടെ മക്കള്‍ക്ക് ഉണ്ടെന്നും അത് പൂര്‍ണ്ണമായും പ്രയോജനപ്പെടുത്തണമെന്നും വൈസ് ചാന്‍സലര്‍ ഡോ. എ. രാമചന്ദ്രന്‍ പറഞ്ഞു. തീരദേശ മേഖലയിലെ കുട്ടികളെ പ്രൊഫഷണല്‍ വിദ്യാഭ്യാസം നേടാന്‍ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ മന്ത്രി തോമസ് ഐസക് തെൻറ മണ്ഡലത്തില്‍ നടപ്പിലാക്കുന്ന പ്രതിഭാതീരം പദ്ധതിയുടെ ഭാഗമായാണ് വിദ്യാർഥികളുടെ സംഘം കുഫോസ് സന്ദര്‍ശിച്ചത്. കുഫോസിലെ അക്വോറിയവും ഹാച്ചറികളും വിവിധ ഗവേഷണ വകുപ്പുകളും സന്ദര്‍ശിച്ച ശേഷമാണ് മന്ത്രിയും കുട്ടികളും മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.