എം.ജി സർവകലാശാല വാർത്തകൾ

പിഎച്ച്.ഡി പ്രവേശന പരീക്ഷ കോട്ടയം: 2018-19 അധ്യയനവർഷത്തെ പിഎച്ച്.ഡി പ്രവേശന പരീക്ഷ (വാറ്റ്) ജൂൺ രണ്ടിന് കോട്ടയം സി.എം.എസ് കോളജിൽ രാവിലെ 10 മുതൽ ഒന്നുവരെ നടക്കും. ഹാൾടിക്കറ്റുകൾ േമയ് 28 മുതൽ ജൂൺ ഒന്നുവരെ phd.mgu.ac.in വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാം. പരീക്ഷഫലം 2017 ജൂലൈയിൽ ഐ.ഐ.ആർ.ബി.എസിൽ നടത്തിയ ആറാം സെമസ്റ്റർ പഞ്ചവത്സര ഇൻറഗ്രേറ്റഡ് ഇൻറർ ഡിസിപ്ലിനറി മാസ്റ്റർ ഓഫ് സയൻസ്-എം.എസ്സി (സി.എസ്.എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. എം.ജി ജൈവം ചിത്രപ്രദർശനത്തിന് തിരക്കേറി കോട്ടയം: മഹാത്മാ ഗാന്ധി സർവകലാശാല ആഗോള ജൈവസംഗമത്തോടനുബന്ധിച്ച് നടത്തിയ ജൈവം ചിത്രകല ക്യാമ്പിൽ രചിച്ച 40 അക്രലിക്, ജലച്ചായം പെയിൻറിങ്ങുകളുടെ പ്രദർശനത്തിന് തിരക്കേറി. പ്രകൃതി പൂർണമായും വിട്ടുനൽകാതെ ഒളിച്ചുവെക്കുന്ന കാഴ്ചകളും ജീവജാലങ്ങളുടെ ഉൾജീവിതം ചലനാത്മകമായി ചിത്രീകരിക്കുന്ന ഹാഫ് അൺസീൻ എന്ന എം.ടി. ജയലാലി​െൻറ ജലച്ചായ ചിത്രം, ആവാസവ്യവസ്ഥയുടെ പ്രധാന കണ്ണികളുടെ ഉന്മൂലനം വഴി പ്രകൃതിക്കുണ്ടാകുന്ന ഗുരുതര പ്രതിസന്ധികളെ ചിത്രീകരിക്കുന്ന ടി.ആർ. ഉദയകുമാറി​െൻറ ബാർകോഡ് തുടങ്ങിയ ജനശ്രദ്ധയാകർഷിക്കുന്ന 40 ചിത്രകാരന്മാരുടെ ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. പ്രകൃതിയെ മറന്നുള്ള മനുഷ്യ​െൻറ ഭോഗസംസ്കാരവും പ്രകൃതിയുടെ മേലുള്ള കടന്നുകയറ്റവും അതിനെ എത്രത്തോളം മാറ്റിമറിക്കുെന്നന്നതി​െൻറ നേർക്കാഴ്ചയായി ബിജു സി. ഭരത​െൻറ ഷാഡോ ഇൻ ദി നേച്ചർ എന്ന ചിത്രവും പ്രദർശനത്തിൽ ശ്രദ്ധയാകർഷിക്കുന്നു. സംരക്ഷണവും സുരക്ഷിതത്വവും വാഗ്ദാനം ചെയ്ത മേൽക്കൂരകൾ തുരുമ്പെടുക്കുന്ന കാഴ്ചകൾ സൃഷ്ടിക്കുന്ന അസ്വസ്ഥതകൾ ക്യാൻവാസിൽ പകർത്തിയ വി.എസ്. മധുവി​െൻറ റസ്റ്റഡ് റൂഫ്സ് ആൻഡ് േഫ്ലാട്ടിങ് ലോഗ്സ്, അമീൽ ഖലീൽ രചിച്ച ഫ്ലവർ മൊട്ടീഫ് ചിത്രങ്ങളും ശ്രദ്ധപിടിച്ചുപറ്റി. കോട്ടയം പബ്ലിക് ലൈബ്രറി ആർട്ട് ഗാലറിയിൽ നടക്കുന്ന പ്രദർശനത്തിൽ കോട്ടയം ജില്ല പൊലീസ് മേധാവി വി.എം. മുഹമ്മദ് റഫീഖ് ഉൾപ്പെടെ നൂറുകണക്കിനുപേർ പ്രദർശനം കാണാനെത്തി. കേന്ദ്ര-സംസ്ഥാന അവാർഡുകൾ നേടിയവരുൾപ്പെടെ 40 കലാകാരന്മാരുടെ ചിത്രങ്ങളാണ് ഈ പ്രദർശനത്തിലുള്ളത്. രാവിലെ 10 മുതൽ ഏഴുവരെയാണ് പ്രദർശനം. തിങ്കളാഴ്ച സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.