കായംകുളം: കായംകുളം മുൻസിഫ്-മജിസ്ട്രേറ്റ് കോടതികൾ ശനിയാഴ്ച മുതൽ മിനിസിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കും. നിലവിലെ കെട്ടിടം ജീർണാവസ്ഥയിലായതോടെയാണ് മാറ്റം. 1957ൽ നിർമിച്ച കെട്ടിടം കാലപ്പഴക്കത്താൽ നിലംപൊത്താറായ അവസ്ഥയാണ്. പരിസരമാകെ കാടുകയറിയതോടെ ഇഴജന്തുക്കളുടെ ആവാസകേന്ദ്രം കൂടിയായി. നാല് കോടതിയും അനുബന്ധ ഒാഫിസുകളും ഉൾപ്പെടുത്തിയുള്ള പുതിയ കോടതി സമുച്ചയത്തിന് പൊതുമരാമത്ത് വകുപ്പ് 15 കോടി അനുവദിച്ചിട്ടുണ്ട്. എന്നാൽ, നടപടിക്രമങ്ങൾ പൂർത്തിയാകാത്തതിനാൽ നിർമാണം വൈകുകയാണ്. അധികൃതരുടെ അനാസ്ഥയാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. രാജഭരണകാലത്ത് സ്ഥാപിച്ചതാണ് കോടതി. കൃഷ്ണപുരം ഡിസ്ട്രിക്ട് മുൻസിഫ് കോടതി എന്ന പേരിൽ 1918ൽ സ്ഥാപിച്ച കോടതിക്ക് രണ്ട് ജില്ലയുടെ ചുതലയാണ് ഉണ്ടായിരുന്നത്. കൊല്ലം ജില്ലയിലെ നീണ്ടകര മുതൽ ആലപ്പുഴ ജില്ലയിലെ തോട്ടപ്പള്ളി വരെയും കിഴക്ക് ശബരിമല വരെയുമായിരുന്നു അതിർത്തി. 1963ൽ മുൻസിഫ് കോടതിയും ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയുമായി പ്രവർത്തനം തുടങ്ങി. കുടുംബ കോടതിയുടെ സിറ്റിങ് അനുവദിെച്ചങ്കിലും അടിസ്ഥാനസൗകര്യം ഇല്ലാത്തതിനാൽ പ്രവർത്തനം തുടങ്ങാനായില്ല. നഗരമധ്യത്തിലെ രണ്ട് ഏക്കർ സ്ഥലം വേണ്ടനിലയിൽ പ്രയോജനപ്പെടുത്തുന്നതിൽ അധികൃതർ വീഴ്ചവരുത്തുകയായിരുന്നു. മിനിസിവിൽ സ്േറ്റഷനിലെ കോടതിപ്രവർത്തനം ജസ്റ്റിസ് വി. ചിദംബരേഷ് ഉദ്ഘാടനം ചെയ്യും. സകാത് വിനിയോഗം ക്രിയാത്മകമാക്കി ലക്ഷ്യത്തിലെത്തിക്കണം ആലപ്പുഴ: സാമ്പത്തിക വിനിയോഗം എന്ന നിലയിൽ സകാത് വിതരണം ശാസ്ത്രീയമാക്കാൻ ശ്രമിക്കണമെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന കൂടിയാലോചന സമിതി അംഗം കെ.എ. യൂസുഫ് ഉമരി. മനുഷ്യെൻറ സമ്പത്തിെൻറ ശുദ്ധീകരണമെന്ന നിലയിലും ദാരിദ്ര്യനിർമാർജനമെന്ന നിലയിലും വിനിയോഗം ക്രിയാത്മകമാകണം. അത്രത്തോളം പ്രാധാന്യമുള്ള ഒന്നാണ് സകാത്. നിശ്ചയിക്കപ്പെട്ട അളവിൽ ധനവിനിയോഗത്തിന് സംഘടിതസ്വഭാവം അനിവാര്യമാണ്. ജമാഅത്തെ ഇസ്ലാമി ജില്ല സമിതി സംഘടിപ്പിച്ച ഇഫ്താർ ഈവിൽ സകാത് ടോക് നിർവഹിക്കുകയായിരുന്നു അദ്ദേഹം. സാമൂഹിക ഉന്നമനം ലക്ഷ്യമാക്കി നടത്തുന്ന സകാത് വിനിയോഗത്തിന് കൃത്യമായ ലക്ഷ്യവും ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുന്നവരിലെ ക്ഷണിക്കപ്പെട്ട സദസ്സുമായി അദ്ദേഹം സംവദിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് ഹക്കീം പാണാവള്ളി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നവാസ് ജമാൽ, സെക്രട്ടറി യു. ഷൈജു, എം. ഫസിലുദ്ദീൻ, സമിതി അംഗം ആർ. ഫൈസൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.