ആലപ്പുഴ: കനാൽ പുനരുദ്ധാരണത്തിെൻറ ഭാഗമായുള്ള സമ്മർ സ്കൂൾ സമാപിച്ചു. ഐ.ഐ.ടി മുംബൈ, കില എന്നിവരുടെ സഹകരണത്തോടെയാണ് ചുങ്കം കയർമെഷീൻ മാനുഫാക്ചറിങ് കമ്പനിയിൽ ഒരുമാസം നീളുന്ന സമ്മർ സ്കൂൾ നടത്തിയത്. രണ്ട് ഘട്ടത്തിൽ നടത്തിയ പരിപാടിയിൽ 150 വിദ്യാർഥികൾ പങ്കെടുത്തു. കനാലുകളുടെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് ആശയങ്ങൾ സ്വരൂപിക്കുകയിരുന്നു സമ്മർ സ്കൂളിെൻറ പ്രധാന ലക്ഷ്യം. വിദ്യാർഥികൾ എത്തിച്ചേർന്ന നിഗമനങ്ങളും കണ്ടെത്തലുകളും റിപ്പോർട്ടാക്കി സർക്കാറിന് സമർപ്പിക്കും. കനാല്‍ കരയിലെ കടകൾ, സ്ഥാപനങ്ങൾ എന്നിവ കനാലിനെ എങ്ങനെ ബാധിക്കുന്നു, ഇത്തരം സംരംഭകരോട് മാലിന്യനിർമാർജന രീതികളെകുറിച്ചും വിദ്യാർഥികൾ ആരാഞ്ഞു. കണ്ണൂർ എൻജിനീയറിങ് കോളജ് മുൻ പ്രിൻസിപ്പൽ ആർ.ജി.വി. മേനോൻ, ഡൽഹിയിലെ എസ്.എൻ.യു പ്രഫസർ രാജേശ്വരി റെയ്ന, ടി.ഐ.എസ്.എസ് പ്രഫസർ ലളിത കമ്മത്ത് തുടങ്ങിയ വിദഗ്ധരാണ് സർവേ നടത്തുന്നതിന് ഉപദേശങ്ങൾ നൽകിയത്. സർവേയിൽ കനാൽ കരയിലെ മാലിന്യനിക്ഷേപം, മലിനജലം പുറന്തള്ളുന്ന പൈപ്പുകൾ, കനാലിലേക്കുള്ള അനധികൃത നിർമാണങ്ങൾ എന്നിവ കണ്ടെത്തി. 16 വാർഡിലെ എഴുനൂറ്റമ്പതോളം പൊതുജലാശയങ്ങളിൽനിന്ന് ശേഖരിച്ച ജലത്തിൽ കോളിഫോം ബാക്ടീരിയയുടെ തോത് ഉയരുന്നതായി ശ്രദ്ധയിൽപെട്ടു. സ്കൂളിെൻറ സമാപനദിവസത്തിൽ മന്ത്രി ഡോ. ടി.എം. തോമസ് ഐസക്കും വിദ്യാർഥികളോട് സംവദിക്കാൻ എത്തിയിരുന്നു. പ്രതിഷേധസംഗമം നടത്തി ആലപ്പുഴ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ല സഹകരണബാങ്ക് ക്ലർക്ക്, കാഷ്യർ, റാങ്ക് ഹോൾഡർമാരുടെ നേതൃത്വത്തിൽ പ്രതിഷേധസംഗമം നടത്തി. ജില്ല സഹകരണ ബാങ്കിൽ ഒഴിവുള്ള തസ്തികകളിൽ നിയമനം നടത്തുക, ക്ലാസിഫിക്കേഷൻ പരിഷ്കരിച്ച് അർഹമായ തസ്തികകൾ അനുവദിക്കുക, അപ്രഖ്യാപിത നിയമന നിരോധനം പിൻവലിക്കുക എന്നിവയായിരുന്നു ആവശ്യങ്ങൾ. പ്രതിഷേധസമരം എ.ഐ.വൈ.എഫ് ജില്ല സെക്രട്ടറി ടി.ടി. ജിസ്മോൻ ഉദ്ഘാടനം ചെയ്തു. നിയമനം നടത്തണമെന്ന ഹൈകോടതി ഉത്തരവുണ്ടായിട്ടും അധികാരികൾ പാലിക്കാത്ത സാഹചര്യത്തിൽ കോടതിയലക്ഷ്യവുമായി മുന്നോട്ടുപോകുമെന്നും ഭാരവാഹികൾ പറഞ്ഞു. ഉപരോധിച്ചു ആലപ്പുഴ: നഗരത്തിെൻറ വിവിധ പ്രദേശങ്ങളിൽ രാത്രിയും പുലർച്ചെയും മുന്നറിയിപ്പ് കൂടാതെ ഉണ്ടാകുന്ന വൈദ്യുതി സ്തംഭനത്തിനെതിരെ സിവിൽ സ്റ്റേഷൻ റെസിഡൻറ്സ് അസോസിയേഷൻ ഭാരവാഹികൾ കെ.എസ്.ഇ.ബി എക്സിക്യൂട്ടിവ് എൻജിനീയറെ ഉപരോധിച്ചു. കൗൺസിലർ എ.എം. നൗഫൽ, അസോസിയേഷൻ ഭാരവാഹികളായ കെ.എ. ഫിറോസ്, ഇക്ബാൽ, മോഹനൻ, അൻസിൽ, എ.ആർ. ഹാരിസ്, ടി.എം. ഷരീഫ്കുട്ടി, യൂത്ത്ലീഗ് ടൗൺ പ്രസിഡൻറ് നസീം ജമാൽ, ലീഗ് മേഖല പ്രസിഡൻറ് പി.എ. ലത്തീഫ് എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.