കേരള വാഴ്​സിറ്റി വാർത്തകൾ

പരീക്ഷാകേന്ദ്രങ്ങളില്‍ മാറ്റം തിരുവനന്തപുരം: മേയ് 23-ന് ആരംഭിക്കുന്ന മൂന്നും രണ്ടും ഒന്നും വര്‍ഷ ബി.കോം (കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്- ത്രീമെയിന്‍ സിസ്റ്റം) പരീക്ഷാകേന്ദ്രങ്ങളിൽ മാറ്റമുണ്ട്. 1. കൊല്ലം എഫ്.എം.എന്‍ കോളജ് പരീക്ഷാകേന്ദ്രമായി ആവശ്യപ്പെട്ടവർ കൊല്ലം ടി.കെ.എം ആര്‍ട്‌സ് ആൻഡ് സയന്‍സ് കോളജില്‍നിന്ന് ഹാള്‍ടിക്കറ്റ് കൈപ്പറ്റി അവിടെ പരീക്ഷ എഴുതണം. 2. പുനലൂര്‍ സ​െൻറ് ഗൊറേത്തി / പുനലൂര്‍ കെ.പി.എം.എച്ച്.എസ്.എസ് പരീക്ഷാകേന്ദ്രമായി ആവശ്യപ്പെട്ടവർ പുനലൂര്‍ എസ്.എന്‍ കോളജില്‍ നിന്ന് ഹാള്‍ടിക്കറ്റ് വാങ്ങി അവിടെ പരീക്ഷ എഴുതണം. 3. കാര്യവട്ടം ഗവ. കോളജ്/കാട്ടാക്കട ക്രിസ്ത്യന്‍ കോളജ് പരീക്ഷാകേന്ദ്രമായി ആവശ്യപ്പെട്ടവര്‍ പാളയം സെനറ്റ് ഹൗസ് കാമ്പസ് സ്‌കൂള്‍ ഓഫ് ഡിസ്റ്റന്‍സ് എജുക്കേഷനില്‍നിന്ന് ഹാള്‍ടിക്കറ്റ് വാങ്ങി അവിടെ പരീക്ഷ എഴുതണം. 4. കോട്ടയം എം.സി വര്‍ഗീസ് കോളജ്, ആലപ്പുഴ ലജനത്തുൽ എച്ച്.എസ്.എസ്, കാഞ്ഞിരപ്പള്ളി സ​െൻറ് ഡൊമനിക്, ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജ്, കരിമ്പ ഗവ.എച്ച്.എസ്.എസ്, എച്ച്.എസ്.എസ് വന്നേരി, കണ്ണൂര്‍ നമ്പൂതിരീസ് ടീച്ചര്‍ എജുക്കേഷന്‍ സ​െൻറർ പരീക്ഷാകേന്ദ്രങ്ങളായി ആവശ്യപ്പെട്ടവര്‍ ചേര്‍ത്തല എസ്.എന്‍ കോളജില്‍നിന്ന് ഹാള്‍ടിക്കറ്റ് വാങ്ങി അവിടെ പരീക്ഷ എഴുതണം. 5. ചേര്‍ത്തല എസ്.എന്‍ കോളജ്, ചേര്‍ത്തല സ​െൻറ് മൈക്കില്‍സ് കോളജ് എന്നീ പരീക്ഷാകേന്ദ്രങ്ങള്‍ക്ക് മാറ്റമില്ല. ടൈംടേബിള്‍ വെബ്‌സൈറ്റില്‍ (www.keralauniversity.ac.in). ബി.എഡ്, എം.എഡ് ജൂൺ ഏഴുവരെ ട്രെയിനിങ് കോളജുകളില്‍ (സര്‍ക്കാര്‍ / എയ്ഡഡ് / സ്വാശ്രയ / കെ.യു.സി.ടി.ഇ) ദ്വിവത്സര ബി.എഡിനും എം.എഡിനും ജൂൺ ഏഴുവരെ അപേക്ഷിക്കാം. ജൂണ്‍ 16-ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ജൂണ്‍ 23-ന് അഭിമുഖം, ജൂലൈ രണ്ടിന് ക്ലാസ് തുടങ്ങും. വിശദവിവരം വെബ്‌സൈറ്റില്‍. എം.ബി.എ, ബി.എം-എം.എ.എം പരീക്ഷ ജൂണില്‍ ആരംഭിക്കുന്ന ഒന്ന്, മൂന്ന്, അഞ്ച് സെമസ്റ്റര്‍ പഞ്ചവത്സര എം.ബി.എ (ഇൻറഗ്രേറ്റഡ്)/ബി.എംഎം.എ.എം പരീക്ഷക്ക് പിഴകൂടാതെ മേയ് 26, 50 രൂപ പിഴയോടെ മേയ് 30, 125 രൂപ പിഴയോടെ ജൂണ്‍ രണ്ടു വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാം. സ്വാശ്രയ ബി.എസ്സി കൊല്ലം ശങ്കര്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ടെക്‌നോളജി ആൻഡ് മാനേജ്‌മ​െൻറില്‍ (സ്വാശ്രയ) ബി.എസ്‌സി കെമിസ്ട്രി (30 സീറ്റ്), ഫിസിക്‌സ് (30 സീറ്റ്) എന്നീ കോഴ്‌സുകള്‍ അനുവദിച്ചിരിക്കുന്നു. താൽപര്യമുള്ളവർക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. നിലവില്‍ അപേക്ഷിച്ചവർക്ക് ഓണ്‍ലൈന്‍ അപേക്ഷയില്‍ ഓപ്ഷനായി ഈ കോഴ്‌സ് ചേര്‍ക്കാം. ഒരു വിദ്യാർഥിക്ക് 20 ഓപ്ഷൻ നല്‍കാം. ബി.ടെക് ടൈംടേബിള്‍ കാര്യവട്ടം യൂനിവേഴ്‌സിറ്റി കോളജ് ഓഫ് എന്‍ജിനീയറിങ്ങിൽ മേയ് 30-ന് ആരംഭിക്കുന്ന കംബൈന്‍ഡ് ഒന്നും രണ്ടും സെമസ്റ്റര്‍ ബി.ടെക് (2013 സ്‌കീം - െറഗുലര്‍-2017 അഡ്മിഷന്‍, ഇംപ്രൂവ്‌മ​െൻറ് / സപ്ലിമ​െൻററി- 2016 അഡ്മിഷന്‍) പരീക്ഷയുടെ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ (www.keralauniversity.ac.in) ലഭിക്കും. വൈവ നാലാം സെമസ്റ്റര്‍ എം.എ ഇസ്ലാമിക് ഹിസ്റ്ററി (സി.എസ്.എസ് പ്രോഗ്രാം, 2016--2018 ബാച്ച്) വിദ്യാർഥികളുടെ വൈവ ഇസ്ലാമിക് പഠനവകുപ്പില്‍ െവച്ച് ജൂണ്‍ ആറിന് രാവിലെ 10ന് നടത്തും. ഹാള്‍ടിക്കറ്റുമായി രാവിലെ 9.30-ന് എത്തണം. പി.ജി ഡിപ്ലോമ ഇന്‍ പേറ്റൻറ് ലോ പരീക്ഷ മേയ് 28-ന് ആരംഭിക്കുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ പേറ്റൻറ് ലോ പരീക്ഷയുടെ ടൈംടേബിള്‍ വെബ്‌സൈറ്റില്‍. ബി.പി.എ പ്രവേശനം ശ്രീസ്വാതിതിരുനാള്‍ ഗവൺമ​െൻറ് മ്യൂസിക് കോളജിലെ ഒന്നാം വര്‍ഷ ബി.പി.എ ഡിഗ്രി കോഴ്‌സ് പ്രവേശനത്തിന് അപേക്ഷാ ഫോറം കോളജില്‍ ജൂണ്‍ എട്ടു-വരെ സ്വീകരിക്കും. വിശദവിവരങ്ങള്‍ക്ക്(www.keralauniversity.ac.in). ബി.എസ്‌സി, ബി.കോം, ബി.എഫ്.എ പ്രവേശനം തിരുവനന്തപുരം ശ്രീകാര്യം നാഷനല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് (നിഷ്), അടൂര്‍, മണക്കാല ബിഷപ് മൂര്‍ കോളജ് ഫോര്‍ ദ ഹിയറിങ് ഇംപയേര്‍ഡ് എന്നീ കോളജുകളിലെ ബി.എസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.കോം, ബി.എഫ്.എ കോഴ്‌സ് പ്രവേശനത്തിനുള്ള അപേക്ഷാഫോറം ജൂണ്‍ 22-വരെ കോളജുകളില്‍ സ്വീകരിക്കും. എം.ബി.എ ടൈംടേബിള്‍ ഒന്നാം സെമസ്റ്റര്‍ എം.ബി.എ - 2014 സ്‌കീം ഫുള്‍ടൈം, യു.ഐ.എം, ഈവനിങ് (െറഗുലര്‍) ട്രാവല്‍ ആൻഡ് ടൂറിസം പരീക്ഷയുടെ ടൈംടേബിള്‍ വെബ്‌സൈറ്റില്‍. ബി.ആര്‍ക് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ 2008 സ്‌കീം ബി.ആര്‍ക് കംബൈയിന്‍ഡ് ഒന്ന്, രണ്ട്, നാല്, ആറ്, എട്ട്, ഒമ്പത് സെമസ്റ്റര്‍ പരീക്ഷകളുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. യു.ജി.സി / ജെ.ആര്‍.എഫ് / നെറ്റ് പരീക്ഷാ പരിശീലനം തിരുവനന്തപുരം യൂനിവേഴ്‌സിറ്റി എംപ്ലോയ്‌മ​െൻറ് ഇന്‍ഫര്‍മേഷന്‍ ആൻഡ് ഗൈഡന്‍സ് ബ്യൂറോ യു.ജി.സി / ജെ.ആര്‍.എഫ് / നെറ്റ് പരീക്ഷകളുടെ ജനറല്‍ പേപ്പറിന് മേയ് 31 മുതല്‍ പരിശീലനം നല്‍കുന്നു. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്കാണ് പരിശീലനം. താൽപര്യമുള്ളവർ തിരുവനന്തപുരം യൂനിവേഴ്‌സിറ്റി എംപ്ലോയ്‌മ​െൻറ് ഇന്‍ഫര്‍മേഷന്‍ ആൻഡ് ഗൈഡന്‍സ് ബ്യൂറോ, സ്റ്റുഡൻറ്സ് സ​െൻറര്‍, പി.എം.ജി ജങ്ഷന്‍, തിരുവനന്തപുരം -33 വിലാസത്തില്‍ ബന്ധപ്പെടുക (ഫോണ്‍-: 0471- 2304577)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.