കർഷക തൊഴിലാളികൾ പ്രതിസന്ധിയിൽ

മൂവാറ്റുപുഴ: കാർഷിക മേഖല നേരിടുന്ന പ്രതിസന്ധി കർഷക തൊഴിലാളികളെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാെണന്ന് കർഷക തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. കൃഷ്ണൻ പറഞ്ഞു. മൂവാറ്റുപുഴയിൽ നടന്ന കേരള സ്്റ്റേറ്റ് കർഷക തൊഴിലാളി ഫെഡറേഷൻ ( ബി.കെ.എം.യു) ജില്ല സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാർഷിക മേഖലയിൽ സർക്കാർ അടിയന്തര ഇടപെടലുകൾ നടത്തണം. കർഷക തൊഴിലാളികൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളിൽ കാലാനുസൃതമായ പരിഷ്കരണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സി.പി.ഐ ജില്ല സെക്രട്ടറി പി. രാജു, സംസ്ഥാന കമ്മിറ്റി അംഗം മുൻ എം.എൽ.എ. ബാബുപോൾ, എൽദോ എബ്രഹാം എം.എൽ.എ, കെ.എൻ. ഗോപി, എൻ. അരുൺ, കെ.കെ. അഷറഫ്, ഇ.കെ. ശിവൻ, ഇ.എ. കുമാരൻ, പി.എൻ. സന്തോഷ്, കുമ്പളം രാജപ്പൻ, പി.കെ. ബാബുരാജ്, ടി.എം. ഹാരിസ്, സി.വി. ശശി, കെ.എ. നവാസ്, പി.ജി. ശാന്ത, കെ. രാജു, ഇ.കെ. സുരേഷ്, കെ.എം. മത്തായി, പി.എ. കുഞ്ഞപ്പൻ, കെ.കെ. സുബ്രഹ്മണ്യൻ, ശാന്ത അപ്പുക്കുട്ടൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.