പാത്രിയാർക്കീസ് ബാവയുമായി ചർച്ചയില്ല -കാതോലിക്ക ബാവ കോലഞ്ചേരി: കേരളത്തിലെത്തുന്ന യാക്കോബായ സഭ പരമാധ്യക്ഷൻ ഇഗ്നാത്തിയോസ് അേപ്രം രണ്ടാമൻ പാത്രിയാർക്കീസ് ബാവയുമായി കൂടിക്കാഴ്ചക്ക് ഒരുക്കമല്ലെന്ന് ഓർത്തഡോക്സ് സഭ മേലധ്യക്ഷൻ ബസേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ. മണ്ണൂരിൽ മർത്തമറിയം വനിത സമാജം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. മലങ്കരയിലെ പ്രശ്നങ്ങൾ വഷളാക്കുന്നതിനാണ് പാത്രിയാർക്കീസിെൻറ കേരള സന്ദർശനം. നേരേത്ത താൻ വിദേശത്ത് പാത്രിയാർക്കീസിനെ കണ്ടിരുന്നതായും ഇപ്പോഴത്തെ സാഹചര്യത്തിൽ അദ്ദേഹവുമായുള്ള ചർച്ചക്ക് പ്രസക്തിയില്ലെന്നും കാതോലിക്ക ബാവ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.