പാർട്ടി ധാരണ; നഗരസഭ സ്‌ഥിരം സമിതി അധ്യക്ഷൻ രാജിവെച്ചു

ആലുവ: നഗരസഭ പൊതുമരാമത്ത് വകുപ്പ് സ്‌ഥിരം സമിതി അധ്യക്ഷൻ പി.എം. മൂസാക്കുട്ടി രാജിവെച്ചു. കോൺഗ്രസ് പാർലമ​െൻററി പാർട്ടിയിലെ മുൻ ധാരണയെ തുടർന്നാണ് എ ഗ്രൂപ്പുകാരനായ മൂസാക്കുട്ടി രാജിവെച്ചത്. തുടർന്നുള്ള രണ്ടരവർഷം ആറാം വാർഡ് കൗൺസിലറായ ഐ ഗ്രൂപ്പിലെ ജെറോം മൈക്കിൾ ചെയർമാനാകും. നാലംഗ സ്‌ഥിരം സമിതിയിൽ ഒരു സ്വതന്ത്രൻ ഒഴികെ മൂന്നുപേരും കോൺഗ്രസ് അംഗങ്ങളാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.