ചെങ്ങന്നൂർ തെരഞ്ഞെടുപ്പ് രാഷ്ട്രീയപ്രാധാന്യമേറിയത് -ഉമ്മൻ ചാണ്ടി ചെങ്ങന്നൂർ: നിയമസഭ ഉപതെരഞ്ഞെടുപ്പിെൻറ രാഷ്ട്രീയപ്രാധാന്യം ഗൗരവമേറിയതാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. മാന്നാർ വെസ്‌റ്റ് മണ്ഡലത്തിലെ യു.ഡി.എഫ് കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിജയകുമാർ ജയിക്കുമ്പോൾ കേരളത്തിലെ ജനങ്ങളാണ് ജയിക്കുന്നത്. തിന്മയുടെ മേൽ നന്മയുടെ വിജയമാകും അത്. അതിന് എല്ലാവരുടെയും കഴിവുകൾ വിനിയോഗിക്കണം. യു.ഡി.എഫ് കാലത്ത് നൽകിവന്ന ബി.പി.എൽ വിഭാഗക്കാരുടെ സൗജന്യ റേഷൻ ഇല്ലാതാക്കി. മുഖ്യമന്ത്രി അച്ചടക്കം ലംഘിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്കൊപ്പമാണ്. പൊലീസ് അസോസിയേഷൻ സമ്മേളനത്തിലെ അച്ചടക്കരാഹിത്യത്തെ ചോദ്യം ചെയ്ത സംസ്ഥാന പൊലീസ് മേധാവിയെ അദ്ദേഹം തള്ളിക്കളഞ്ഞു. പൊലീസിെൻറ അച്ചടക്കം തകർക്കുന്ന നിലപാടാണ് മുഖ്യമന്ത്രിക്കുള്ളത്. വികസനപ്രക്രിയകൾക്കുപകരം കസ്റ്റഡി മരണവും രാഷ്ട്രീയ കൊലപാതകങ്ങളുമാണ് രണ്ടുവർഷം അരങ്ങേറിയത്. കെ.എം. മാണിയുടെ പേരിലുള്ള ആരോപണങ്ങളും ആക്ഷേപങ്ങളും അടിസ്ഥാനരഹിതമാണ്. മുമ്പ് യു.ഡി.എഫ് ഇത് വ്യക്തമായി പറഞ്ഞപ്പോൾ അന്ന് മാണിയെ കുറ്റം പറഞ്ഞവർക്ക് വസ്തുത ബോധ്യമായിരുന്നില്ല. അന്ന് കെ.എം. മാണിയെ കുറ്റം പറഞ്ഞവർ മുമ്പ് യു.ഡി.എഫ് പറഞ്ഞത് ഇന്ന് അംഗീകരിക്കുന്ന സ്ഥിതിയാണ്. നാലുവർഷം അധികാരത്തിലിരുന്ന കേന്ദ്രത്തിലെ മോദി സർക്കാർ ഒരുവാഗ്ദാനവും പാലിച്ചില്ല. ജനങ്ങൾക്ക് എതിരായി അധികാരം ഉപയോഗിക്കാൻ നരേന്ദ്ര മോദിയും പിണറായിയും മത്സരിക്കുകയാണ്. ഇതിനെതിെര കോൺഗ്രസ് ഗാന്ധിയൻ മാർഗത്തിലുള്ള സമരമാണ് നയിക്കുന്നത്. അത്തരം സമരമാർഗങ്ങളോട് ബി.ജെ.പിക്കും സി.പി.എമ്മിനും എല്ലാ കാലത്തും പുച്ഛമാണെന്നും അദ്ദേഹം പറഞ്ഞു. ഇടതുസർക്കാറിെൻറ നേട്ടം ജനം തിരിച്ചറിയും -െഎ.എൻ.എൽ ചെങ്ങന്നൂർ: ഉപതെരഞ്ഞെടുപ്പുഫലം ഇടതുമുന്നണി സർക്കാറിന് പ്രത്യാഘാതങ്ങൾ ഉണ്ടാക്കില്ലെങ്കിലും രാഷ്ട്രീയ പ്രാധാന്യമേറെയാെണന്ന് ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ. ഇടതുസർക്കാറിെൻറ നേട്ടം ജനം തിരിച്ചറിയും. 17 സ്ഥാനാർഥികൾ രംഗത്തുണ്ടെങ്കിലും മൂന്ന് മുന്നണി തമ്മിെല മത്സരത്തിൽ ഓരോ വോട്ടും വിലപ്പെട്ടതാണ്. കേരളത്തിലെ യു.ഡി.എഫും എൻ.ഡി.എയും പ്രബുദ്ധ മതേതര ജനാധിപത്യം നിലനിർത്താൻ പര്യാപ്തരല്ല. എൽ.ഡി.എഫിെൻറ വിജയം ഉറപ്പാണെങ്കിലും കൂടുതൽ വോട്ടുകൾ നേടുകയെന്ന ലക്ഷ്യത്തോടെ കുടുംബയോഗങ്ങളിൽ ഉൾെപ്പടെ പ്രചാരണപ്രവർത്തനങ്ങളിൽ പാർട്ടി സജീവമാെണന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡൻറ് ഡോ. എ.എ. അമീൻ, സെക്രട്ടറി എം.എം. സുലൈമാൻ തൊടുപുഴ, വർക്കിങ് കമ്മിറ്റി അംഗം ചാരുംമൂട് സാദത്ത്, പ്രവർത്തകസമിതി അംഗം സുധീർ കോയ, ജില്ല പ്രസിഡൻറ് എച്ച്. നിസാറുദ്ദീൻ കായംകുളം, സെക്രട്ടറി കെ. മോഹനൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.