നെടുമ്പാശ്ശേരി: കഥകളിയുടെ അണിയറയിൽ 50 വർഷം പൂർത്തിയാക്കിയ സുരേന്ദ്രന് കഥകളി കലാകാരന്മാർ ചേർന്ന് ആദരവൊരുക്കുന്നു. സുരേന്ദ്ര സമാദരണം എന്ന പേരിൽ ആലുവ ടാസിലാണ് ഈ മാസം 19ന് ആദരവൊരുക്കിയിരിക്കുന്നത്. തൃപ്പൂണിത്തുറ ഓണിയത്ത് കൃഷ്ണൻകുട്ടി-കാർത്യായനി ദമ്പതികളുടെ മകനായ സുരേന്ദ്രൻ മദ്ദളവിദഗ്ധനായ പിതാവിെൻറ പാത പിന്തുടർന്നാണ് കഥകളി രംഗത്തെത്തിയത്. അഞ്ചുവയസ്സുള്ളപ്പോൾ കഥകളി രംഗത്ത് ഹാർമോണിയം വായിക്കാൻ സഹായിക്കുമായിരുന്നു. അങ്ങനെയാണ് കഥകളിരംഗത്തോട് ആഭിമുഖ്യം തോന്നിയത്. കഥകളി കലാകാരന്മാർക്കുവേണ്ട വേഷങ്ങൾ തയാറാക്കുന്നതും അണിയിക്കുന്നതുമാണ് അണിയറക്കാരെൻറ ജോലി. പച്ച, താടിവേഷം, കത്തിവേഷം, മിനുക്ക്, സ്ത്രീവേഷം, കാട്ടാളൻ, കരിവേഷം തുടങ്ങിയവ ഒരുക്കാൻ നന്നേ ചെറുപ്പത്തിലേതന്നെ സുരേന്ദ്രൻ വൈദഗ്ധ്യം നേടി. 50 വർഷം പിന്നിട്ടപ്പോഴേക്കും പതിനായിരത്തിലേറെ വേദികളിൽ അണിയറ ഒരുക്കാൻ കഴിഞ്ഞു. അമേരിക്ക, നെതർലൻഡ്സ്, കാനഡ തുടങ്ങി നിരവധി വിദേശരാജ്യങ്ങളിലെ കഥകളിയരങ്ങുകളിലും അണിയറ ഒരുക്കിയിട്ടുണ്ട്. കുറച്ചുനാൾ കഥകളിയും മദ്ദളവും പഠിെച്ചങ്കിലും അണിയറത്തിരക്കുകാരണം ഈ രംഗങ്ങളിൽ ചുവടുപ്പിക്കാൻ കഴിഞ്ഞില്ല. ആദരിക്കൽ ചടങ്ങിനോടനുബന്ധിച്ച് ടാസ് ഹാളിൽ വൈകീട്ട് ആറിന് നളചരിതം ഒന്നാം ദിവസം കഥകളിയും അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.