വെള്ളാപ്പള്ളിയുടെ സി.പി.എം അനുകൂല നിലപാട്​: ബി.ഡി.ജെ.എസ്​ വോട്ടുകൾ വീതിച്ചെടുക്കാൻ മുന്നണികളിൽ നീക്കം തകൃതി

ആലപ്പുഴ: സി.പി.എം സ്ഥാനാർഥി ചെങ്ങന്നൂരിൽ വിജയിക്കുമെന്ന വെള്ളാപ്പള്ളി നടേശ​െൻറ പ്രവചനം വന്നതോടെ ബി.ഡി.ജെ.എസ് വോട്ടുകൾ അനുകൂലമാക്കാൻ മുന്നണികളിൽ ശക്തമായ നീക്കം. നഗരസഭയും 10 പഞ്ചായത്തും ഉൾക്കൊള്ളുന്ന മണ്ഡലത്തിൽ പല പഞ്ചായത്തിലും ബി.ഡി.ജെ.എസിന് ഭേദപ്പെട്ട സ്വാധീനമുണ്ട്. ഒപ്പം എസ്.എൻ.ഡി.പിക്കും. മുൻകാലങ്ങളിൽ ഇൗ സ്വാധീനം ഇരുമുന്നണിയും നന്നായി ഉപയോഗപ്പെടുത്തി. എന്നാൽ, കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കൂടുതൽ ഗുണം ചെയ്തത് ബി.ജെ.പിക്കാണ്. ബി.ജെ.പി സ്ഥാനാർഥിക്ക് 2016ൽ ലഭിച്ചത് അവർപോലും പ്രതീക്ഷിക്കാത്ത വോട്ടായി മാറി. ഇത്തവണ അവ തങ്ങളുടെ പെട്ടിയിൽ വീഴിക്കാൻ എല്ലാ അടവുകളും എല്ലാ സ്ഥാനാർഥികളും പയറ്റുന്നു. അതോടൊപ്പമാണ് വെള്ളാപ്പള്ളി നിലപാട് വ്യക്തമാക്കി സി.പി.എമ്മിനോട് പരസ്യ ആഭിമുഖ്യം പ്രകടിപ്പിച്ചത്. ജയനിർണയത്തിന് ചെറിയ ശതമാനം വോട്ടുപോലും ചെങ്ങന്നൂരിൽ പ്രധാനമാണ്. അതിനാൽ ബി.ഡി.ജെ.എസ് വോട്ടുകളിൽ ഏറെയും എസ്.എൻ.ഡി.പി വോട്ടുകളായതിനാൽ യോഗം ജനറൽ സെക്രട്ടറിയുടെ പ്രവചനത്തിന് വിലയുെണ്ടന്ന് വരുത്തേണ്ട ബാധ്യത പരോക്ഷമായെങ്കിലും യോഗം പ്രവർത്തകരിൽ എത്തി. അത് പ്രതീക്ഷയോടെ കാണുന്നത് ഇടതുമുന്നണിയാണ്. തങ്ങളുടെ സ്ഥാനാർഥി സജി ചെറിയാനെ പലേപ്പാഴും വെള്ളാപ്പള്ളി പുകഴ്ത്തി സംസാരിച്ചതും ആ വോട്ടുകൾ പാഴാകിെല്ലന്ന വിശ്വാസം സി.പി.എമ്മിന് നൽകുന്നു. എസ്.എൻ.ഡി.പി ശാഖകളുടെ നേതൃത്വത്തിൽ സി.പി.എം-ഇടത് അനുഭാവികളുടെ സഹായവും എൽ.ഡി.എഫ് പ്രതീക്ഷിക്കുന്നു. ബി.ഡി.ജെ.എസി​െൻറ േവാട്ട് പ്രതീക്ഷിക്കുന്നതിൽ തെറ്റിെല്ലന്നും തങ്ങളുടെ പ്രവർത്തകർ അവരോട് അത് ആവശ്യപ്പെടുന്നുെണ്ടന്നും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എം.വി. ഗോവിന്ദൻ പറഞ്ഞു. അതേസമയം, ബി.ഡി.ജെ.എസ് വോട്ടുകൾ പരമാവധി നേടാനുള്ള തന്ത്രങ്ങൾ കോൺഗ്രസും പയറ്റുന്നുണ്ട്. എസ്.എൻ.ഡി.പി യോഗവുമായി ഏറെ അടുപ്പമുള്ള നേതാക്കളാണ് ഇതിന് ചരടുവലിക്കുന്നത്. ബി.ഡി.ജെ.എസ് ഉണ്ടാകും മുമ്പ് കോൺഗ്രസിൽ പ്രവർത്തിച്ചിരുന്നവരുടെ മനസ്സ് ഇപ്പോഴും തങ്ങൾക്കൊപ്പമാണന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നു. വെള്ളാപ്പള്ളിയെപോലുള്ളവരുടെ നിലപാട് കാര്യമാക്കേെണ്ടന്നും യു.ഡി.എഫ് സ്ഥാനാർഥി ഡി. വിജയകുമാർ ജനങ്ങളുടെ സ്ഥാനാർഥിയാണന്നും കോൺഗ്രസ് നേതാവ് വി.എം. സുധീരൻ പറഞ്ഞു. എന്നാൽ, അടുത്ത കാലത്തെ പിണക്കം കാര്യമാക്കുന്നിെല്ലന്നും ബി.ഡി.ജെ.എസ് വോട്ടുകൾ ഒന്നും നഷ്ടപ്പെടിെല്ലന്നും ബി.ജെ.പി നേതാക്കൾ പറയുന്നു. തെരഞ്ഞെടുപ്പ് അടുക്കുേമ്പാൾ ബി.ഡി.ജെ.എസ് പ്രവർത്തകർ സജീവമായി പി.എസ്. ശ്രീധരൻ പിള്ളക്കൊപ്പം ഉണ്ടാകുമെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.