കൊച്ചി: റോ റോ ജങ്കാർ സർവിസ് ഉടന്‍ ആരംഭിക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ പ്രവര്‍ത്തകര്‍ നഗരസഭ സെക്രട്ടറിയെ ഉപരോധിച്ചു. ഉപരോധ സമരം സി.പി.ഐ എറണാകുളം മണ്ഡലം അസി. സെക്രട്ടറി പി.കെ. ജോഷി ഉദ്ഘാടനം ചെയ്തു. റോ റോ വിഷയത്തില്‍ യു.ഡി.എഫ് കള്ളക്കളി അവസാനിപ്പിക്കുക, വിഷയത്തിൽ സെക്രട്ടറിയെ മാറ്റിനിര്‍ത്തി സമഗ്ര അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു. സെന്‍ട്രല്‍ ലോക്കല്‍ സെക്രട്ടറി വി.എസ്. സുനില്‍കുമാർ, ബിനു വര്‍ഗീസ്, സി.എസ്. സ്വാമിനാഥൻ, വി.എസ്. ഷമീർ, ജി. ദാസ് എന്നിവര്‍ നേതൃത്വം നല്‍കി. ലോക്കൽ കമ്മിറ്റികളിൽ സി.പി.എം യോഗ ക്ലാസ് തുടങ്ങുന്നു നെടുമ്പാശ്ശേരി: ജില്ലയിലെ ലോക്കൽ കമ്മിറ്റികൾക്ക് കീഴിൽ യോഗ ക്ലാസ് തുടങ്ങാൻ സി.പി.എം തീരുമാനം. ഇതിനായി പ്രത്യേക ക്ലബുകൾ രൂപവത്കരിക്കും. യോഗ ക്ലാസ് സ്ഥിരമായി നടത്തുന്നതിന് എത്തുന്നവരിൽനിന്ന് പ്രതിമാസം നിശ്ചിത തുക ഫീസ് ഈടാക്കണമെന്നും നിർേദശമുണ്ട്. ആർ.എസ്.എസുമായി ബന്ധപ്പെട്ട ചില സംഘടനകൾ സമുദായ സംഘടനകളുടെ കീഴിൽ വരെ ഇപ്പോൾ യോഗ ക്ലാസുകൾ കാര്യമായി നടത്തുന്നുണ്ട്. ഇതിൽ പാർട്ടി കുടുംബങ്ങളിൽപെട്ടവർ വരെ പങ്കെടുക്കുന്ന സാഹചര്യം വിലയിരുത്തിയാണ് സി.പി.എം ക്ലാസ് സംഘടിപ്പിക്കാൻ മുൻകൈയെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.