മേയർക്കെതിരായ കൈയേറ്റം: വനിത കമീഷൻ ഇടപെടണം ^ഡോ. കെ.എസ്​. രാധാകൃഷ്​ണൻ

മേയർക്കെതിരായ കൈയേറ്റം: വനിത കമീഷൻ ഇടപെടണം -ഡോ. കെ.എസ്. രാധാകൃഷ്ണൻ കൊച്ചി: മേയർ സൗമിനി ജയിനിനെ കൈയേറ്റം ചെയ്ത കൗൺസിലർമാർക്കെതിരെ ജാമ്യമില്ല വകുപ്പുകൾ പ്രകാരം കേസെടുക്കാൻ വനിത കമീഷൻ ഇടപെടണമെന്ന് പി.എസ്.സി മുൻ ചെയർമാൻ ഡോ. കെ.എസ്. രാധാകൃഷ്ണൻ. സി.പി.എം ജനാധിപത്യത്തെക്കുറിച്ച് പറയുന്നത് അവർ പ്രതിപക്ഷത്തിരിക്കുേമ്പാഴും ശക്തിയില്ലാത്ത സാഹചര്യങ്ങളിലും മാത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൗൺസിൽ യോഗത്തിനിടെ മേയറെ കൈയേറ്റം ചെയ്തതിനെതിരെ യു.ഡി.എഫ് കോർപേറഷൻ ഒാഫിസിന് മുന്നിൽ നടത്തിയ പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.പി.എം നേതാക്കൾ അവരുടെ കൗൺസിലർമാരെ സ്ത്രീകളോട് മാന്യമായി പെരുമാറാനുള്ള പരിശീലനം നൽകി വേണം കൗൺസിലിലേക്ക് അയക്കാനെന്നും കെ.എസ്. രാധാകൃഷ്ണൻ പറഞ്ഞു. ഡെപ്യൂട്ടി മേയർ ടി.ജെ. വിനോദ് അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ ബെന്നി ബഹനാൻ, മുൻ മേയർ ടോണി ചമ്മണി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി.എം. ഹാരിസ്, മിനിമോൾ, കെ.വി.പി. കൃഷ്ണകുമാർ, കൗൺസിലർമാരായ ജോൺസൺ മാസ്റ്റർ, തമ്പി സുബ്രഹ്മണ്യൻ, പ്രേമചന്ദ്രൻ, മുസ്ലിം ലീഗ് നേതാക്കളായ എൻ.കെ. നാസർ, വി.ഇ. അബ്ദുൽഗഫൂർ, രഘുനാഥ് പനവേലി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.