റോഡ്​ സഞ്ചാരയോഗ്യമാക്കണം

അമ്പലപ്പുഴ: തകർന്ന കരുമാടിക്കുട്ടൻ മണ്ഡപം-കരിയിൽച്ചിറ റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ഏഴാം വാർഡ് വികസന സമിതി യോഗം ആവശ്യപ്പെട്ടു. കരുമാടി മുരളി അധ്യക്ഷത വഹിച്ചു. മംഗളാനന്ദവല്ലി, എൻ. രാജൻപിള്ള, എം. സുനിൽ, എൽ.കെ. തങ്കപ്പൻ, സി.പി. ഗോപിനാഥക്കുറുപ്പ്, കെ. ഒാമനക്കുട്ടിയമ്മ, മോളി അനിൽകുമാർ, ടി.വി. കുര്യൻ, എസ്. രാജലക്ഷ്മി എന്നിവർ സംസാരിച്ചു. കാൽനടക്കാർക്ക് വിനയായി തലതിരിഞ്ഞ സിഗ്നൽ ബോർഡ് ഹരിപ്പാട്: റോഡ് മുറിച്ചുകടക്കാൻ സൂചന നൽകുന്ന സിഗ്നൽ ബോർഡ് തല തിരിഞ്ഞ നിലയിൽ. ഹരിപ്പാട് മെയിൻ റോഡിൽ ടൗൺ ഹാൾ ജങ്ഷന് സമീപം സബ്‌ രജിസ്ട്രാർ ഒാഫിസിന് മുന്നിലാണ് തലതിരിഞ്ഞ സിഗ്നൽ ബോർഡ്. തൂണിൽ തറച്ചിരുന്ന സ്ക്രൂ ഇളകിേപ്പായതാണ് ത്രികോണാകൃതിയിലെ ബോർഡ് തലകീഴായി കിടക്കാൻ കാരണം. പി.ഡബ്ല്യൂ.ഡി പുതുതായി നഗരത്തിൽ സ്ഥാപിച്ചതാണ് പുതിയ സിഗ്നലുകൾ. പല സിഗ്നലുകളും യഥാർഥ സ്ഥലങ്ങളിലല്ല സ്ഥാപിച്ചതെന്ന് നേരേത്ത ആരോപണം ഉയർന്നിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.