പറവൂർ: എൻ.ഡി.എയെ നയിക്കുന്ന കേരളത്തിലെ ബി.ജെ.പി നേതാക്കൾക്ക് രാഷ്ട്രീയപ്രവർത്തനമോ മുന്നണിയെ നയിക്കാനോ അറിയില്ലെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പറവൂർ എസ്.എൻ.ഡി.പി യൂനിയെൻറ പ്ലാറ്റിനം ജൂബിലിമന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ഡി.ജെ. എസിനെ വെടക്കാക്കി തനിക്കാക്കാനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നതെന്ന് ചടങ്ങിനുശേഷം അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. കഴിഞ്ഞ െതരഞ്ഞെടുപ്പിൽ ബി.ജെ.പിയും എൻ.ഡി.എയും നേടിയ വോട്ടിെൻറ 80 ശതമാനവും ബി.ഡി.ജെ.എസിെൻറതാണെന്ന് ബി.ഡി.ജെ.എസ് ചെയർമാൻ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. 6000 വോട്ട് നേടിയിരുന്ന ബി.ജെ.പി കഴിഞ്ഞ െതരഞ്ഞെടുപ്പിൽ 42,000 വോട്ട് നേടിയത് ബി.ഡി.ജെ.എസ് പിന്തുണച്ചതിനാലാണ്. 3000 വോട്ടുമാത്രം നേടിയിരുന്ന പറവൂരിൽ 29,000 വോട്ടായി വർധിച്ചതും ബി.ഡി.ജെ.എസ് പിന്തുണച്ചതിനാലാണ്. ബി.ഡി.ജെ.എസ് ഇപ്പോഴും എൻ.ഡി.എയിലാണ്. തങ്ങൾ മുന്നണി വിട്ടിട്ടില്ല. ബി.ജെ.പി നേതൃത്വം നൽകിയ വാഗ്ദാനങ്ങൾ പാലിച്ചെങ്കിൽ മാത്രമെ ചെങ്ങന്നൂർ െതരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സഹകരിക്കൂവെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.