കൊച്ചി മേയർക്കെതിരെയുള്ള ആക്രമണം പ്രതിഷേധാർഹം -കെ.വി. തോമസ് എം.പി കൊച്ചി: സംസ്ഥാന മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത റോ റോ സർവിസ് കൃത്യമായി നടത്താൻ കെ.എസ്. ഐ.എൻ.സിക്ക് കഴിയാതെ വന്നതിന് മേയറെ െഘരാവോ ചെയ്തതും ദേഹോപദ്രവം ചെയ്തതും ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കെ.വി. തോമസ് എം.പി പ്രസ്താവനയിൽ പറഞ്ഞു. പശ്ചിമകൊച്ചിയിലെ യാത്രാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് നഗരസഭ ആരംഭിച്ച ഫോർട്ട്കൊച്ചി- വൈപ്പിൻ റോ റോ സർവിസ് കൃത്യമായി നടത്തേണ്ട ബാധ്യത കരാർ പ്രകാരം പൊതുമേഖല സ്ഥാപനമായ കെ.എസ്.ഐ.എൻ.സിയുടേതാണ്. കൊച്ചി നഗരസഭ നേരിട്ട് റോ റോ സർവിസ് നടത്തുന്നതിന് ഒരു പ്രത്യേക സംവിധാനം സംസ്ഥാന സർക്കാറിെൻറ അനുവാദത്തോടെ നിലവിൽ വരുന്നവരെ, സർവിസ് സ്വകാര്യ ഏജൻസിക്ക് നൽകാതെ പൊതുമേഖല സ്ഥാപനത്തിന് നൽകുക എന്നത് പൊതുവായ ജനവികാരവും കൗൺസിലിെൻറ തീരുമാനവും ആയിരുന്നു. കെ.എസ്.ഐ.എൻ.സിയുമായി നടത്തിയ സുദീർഘമായ ചർച്ചക്ക് ശേഷമാണ് റോ റോ സർവിസ് നടത്തുന്നതിന് ഇവരെ ഏൽപിച്ചതും ഉദ്ഘാടനം മുഖ്യമന്ത്രിയെക്കൊണ്ട് നിർവഹിപ്പിച്ചതും. സി.പി.എം ജില്ല കമ്മിറ്റിയുടെ അറിവോടെയും നിർദേശാനുസരണവും മേയറെ ദേഹോപദ്രവം ഏൽപിച്ചതിനും അപമാനിച്ചതിനും മുഖ്യമന്ത്രിയും സി.പി.എമ്മും മാപ്പ് പറയണം. ഈ സർക്കാറിെൻറ ഭരണധാർഷ്ട്യത്തിൽ ആർക്കും രക്ഷയില്ല എന്നതിെൻറ തെളിവാണ് കൊച്ചി മേയർ സൗമിനി ജയിനിനെതിരെയുള്ള സി.പി.എം കൗൺസിലർമാരുടെ ആക്രമണമെന്നും കെ.വി. തോമസ് പ്രസ്താവനയിൽ പറഞ്ഞു. അവധിക്കാല സ്പോക്കൺ ഇംഗ്ലീഷ് കൊച്ചി: ഇംഗ്ലീഷ് പഠനം എളുപ്പവും രസകരവുമാക്കാനായി ദേശീയ ശിശുക്ഷേമ സംഘടനയായ നാഷനൽ ചൈൽഡ് െഡവലപ്മെൻറ് കൗൺസിൽ (എൻ.സി.ഡി.സി) ആരംഭിച്ചിട്ടുള്ള ബാബ ഈസി സ്പോക്കൺ ഇംഗ്ലീഷ് പരിശീലന പദ്ധതിയുടെ ഭാഗമായി സ്കൂൾ, കോളജ് വിദ്യാർഥികൾക്കും മറ്റുള്ളവർക്കുമായി അവധിക്കാല സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം സംഘടിപ്പിക്കുന്നു. ലളിതവും രസകരവുമായ പഠന പ്രവർത്തനങ്ങളിലൂടെ കുട്ടികളിലെ ഇംഗ്ലീഷ് ഭാഷയിലുള്ള ആശയവിനിമയവും, വ്യക്തിത്വ വികസനവും ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് 50 മണിക്കൂർ നീണ്ടുനിൽക്കുന്ന പരിശീലന പരിപാടി. കേരളത്തിലെ എല്ലാ താലൂക്കുകളിലും പ്രധാന ടൗണുകളിലും പരിശീലന കേന്ദ്രങ്ങളുണ്ട്. ഫോൺ: 99477 46272. സൗജന്യ തൊഴിൽ പരിശീലനം ഇടപ്പള്ളി: നാഷനൽ യൂത്ത് ഡെവലപ്മെൻറ് കൗൺസിലിെൻറ നേതൃത്വത്തിൽ നടത്തുന്ന സൗജന്യ തൊഴിൽ പരിശീലനത്തിലെ ഡാറ്റാ എൻട്രി ഓപറേറ്റർ കോഴ്സിലേക്ക് ഏതാനും സീറ്റ് ഒഴിവുണ്ട്. പ്ലസ് ടു അല്ലെങ്കിൽ ഡിഗ്രി യോഗ്യത ഉള്ള 18നും 30നും ഇടയിൽ പ്രായമുള്ള യുവതി- യുവാക്കൾക്ക് അപേക്ഷിക്കാം. പരിശീലനത്തിന് ശേഷം ഗവ. സർട്ടിഫിക്കറ്റും ജോലിയും നൽകും. ഫോൺ: 85930 72401.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.