ചെങ്ങന്നൂര്‍: യു.ഡി.എഫ് സ്ഥാനാര്‍ഥി ഡി. വിജയകുമാറിെൻറ തെരഞ്ഞെടുപ്പ് പര്യടനം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് തിരുവൻവണ്ടൂരിൽ കെ.പി.സി.സി മുൻ അധ്യക്ഷൻ വി.എം. സുധീരൻ ഉദ്ഘാടനം ചെയ്യും. കൊടിക്കുന്നിൽ സുരേഷ് എം.പി, ഡി.സി.സി പ്രസിഡൻറ് എം.ലിജു തുടങ്ങിയവർ പങ്കെടുക്കും. എസ്.യു.സി.ഐ പത്രിക നൽകി ചെങ്ങന്നൂർ: പത്രികസമർപ്പണത്തിെൻറ മൂന്നാം നാളിൽ എസ്.യു.സി.ഐയിലെ മധു ചെങ്ങന്നൂർ വരണാധികാരി ആർ.ഡി.ഒക്ക് നാമനിർദേശ പത്രിക നൽകി. പാർട്ടിയുടെ വിദ്യാർഥി വിഭാഗമായ എ.ഐ.ഡി.എസ്.ഒയുടെ ചെങ്ങന്നൂർ യൂനിറ്റാണ് കെട്ടിവെക്കാനാവശ്യമായ 5000 രൂപ സമാഹരിച്ച് നൽകിയത്. എൻജിനീയറിങ് കോളജ് ജങ്ഷനിൽനിന്ന് പ്രകടനമായാണ് പത്രിക സമർപ്പണം നടത്തിയത്. സംസ്ഥാന കമ്മിറ്റി അംഗം എസ്. സീതിലാൽ, ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി.കോശി, തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളായ റോയി മാത്യു, ടെസി ബേബി, തത്താ ഗോപിനാഥ്, എം.ബി. മിനി, എൻ.ആർ. അജയകുമാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.