ഇന്നലത്തെ കോൺഗ്രസുകാർ ഇന്ന്​ ബി.ജെ.പി -എം.വി. ഗോവിന്ദൻ

ചെങ്ങന്നൂർ: വർഗീയതയെ ചെറുത്ത് നാടി​െൻറ മതനിരപേക്ഷത സംരക്ഷിക്കാൻ കോൺഗ്രസിന് കഴിയില്ലെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എം.വി. ഗോവിന്ദൻ പറഞ്ഞു. എൽ.ഡി.എഫ് സ്ഥാനാർഥി സജി ചെറിയാ​െൻറ തെരഞ്ഞെടുപ്പ് പര്യടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്നലത്തെ കോൺഗ്രസുകാരാണ് ഇന്നത്തെ ബി.ജെ.പിക്കാർ. പകൽ കോൺഗ്രസും രാത്രി ആർ.എസ്.എസുമായ കോൺഗ്രസുകാർ ഏറെയുണ്ട്. അവർക്ക് ബി.ജെ.പിയിലേക്ക് മാറാൻ ഒരുമടിയുമില്ലെന്ന് ഏറ്റവും ഒടുവിൽ ത്രിപുര നിയമസഭ തെരഞ്ഞെടുപ്പിൽ കണ്ടതാണ്. മതനിരപേക്ഷത കാത്തുസൂക്ഷിക്കാൻ ഒറ്റക്കെട്ടായി എൽ.ഡി.എഫിനൊപ്പം നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.