ആലപ്പുഴ: ആലപ്പുഴയുടെ ശാപമായി മാറിയ കനാലുകൾ പുനരുദ്ധരിക്കാൻ മുംബൈ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജിയും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ലോക്കൽ അഡ്മിനിസ്ട്രേഷനും(കില) ഒന്നിക്കുന്നു. ഇതിെൻറ ഭാഗമായി വികേന്ദ്രീകൃത ഖര-ജല മാലിന്യ സംസ്കരണ പദ്ധതികൾ ലക്ഷ്യമിട്ടുള്ള ദേശീയ ശിൽപശാല രണ്ട് ഘട്ടങ്ങളിലായി ആലപ്പുഴയിൽ നടക്കും. നഗരത്തിലെ കനാലുകളുടെ മലിനീകരണ വിഷയത്തിൽ നൂതന ഇടപെടലുകൾ നടത്തിയ വിൻറർ സ്കൂൾ 2017െൻറ തുടർച്ചയായി ഞായറാഴ്ച ആരംഭിക്കുന്ന സമ്മർ സ്കൂൾ 2018െൻറ ആദ്യ ബാച്ചിെൻറ ഉദ്ഘാടനം മാഗ്സസെ-സ്റ്റോക്ക് ഹോം വാട്ടർ പ്രൈസ് പുരസ്കാര ജേതാവ് ഡോ. രാജേന്ദർ സിങ് നിർവഹിക്കും. രാവിലെ ഒമ്പതിന് ചുങ്കത്തെ കയർ മെഷിനറി മാനുഫാക്ചറിങ് കമ്പനിയിൽ നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ കില ഡയറക്ടർ ഡോ. ജോയ് ഇളമൺ, കലക്ടർ ടി.വി. അനുപമ തുടങ്ങിയവർ പെങ്കടുക്കും. മുന്നൂറോളം എൻജിനീയറിങ്, സോഷ്യൽ സയൻസ് വിദ്യാർഥികൾ പെങ്കടുക്കുന്ന സമ്മർ സ്കൂളിെൻറ ആദ്യ ബാച്ച് 12ന് അവസാനിക്കും. രണ്ടാം ബാച്ച് 19 മുതൽ 25 വരെ നടക്കും. കുട്ടനാട്ടിലെ കുസാറ്റ് എൻജിനീയറിങ് കോളജാണ് പ്രാദേശിക വികസന പങ്കാളി. പകൽ ഏഴുമുതൽ 10 വെരയും വൈകീട്ട് നാലുമുതൽ ഏഴുവെരയും വിദ്യാർഥികൾ നഗരത്തിലെ സാമൂഹിക സാമ്പത്തിക വിവരങ്ങളും കനാലുകളുടെ സാേങ്കതിക വിവരങ്ങളും സമാഹരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.