ജൈവ കർഷക സംഗമവും കർഷകരെ ആദരിക്കലും

വടുതല: അരൂക്കുറ്റി ജൈവകാർഷിക സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. ജൈവകാർഷിക സമിതി സ്ഥാപകൻ ബി.രാധാകൃഷ്ണൻ മുഹമ്മ ഉദ്ഘാടനം ചെയ്തു. പി.സി. ഇബ്രാഹീം അധ്യക്ഷത വഹിച്ചു. അരയറ്റാട്ട് നാരായണൻ നായർ, സി. ജയരാമൻ പട്ടണക്കാട്, ഷാജഹാൻ മൗലവി, ഫാ. റിൻസൻ ആൻറണി, അനൂപ് എന്നിവർ സംസാരിച്ചു. ജൈവകാർഷിക സമിതി ജില്ല പ്രസിഡൻറ് വിദ്യാധരൻ, സി.ഇ. പ്രകാശൻ, ശശിധരൻ നായർ, ഗോപിനാഥൻ നായർ, വി.എ. രാജൻ എന്നിവർ കർഷകരെ ആദരിച്ചു. വാസുദേവപ്പണിക്കർ അനുസ്മരണം ചേർത്തല: രാജ്യസഭാംഗവും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായിരുന്ന വാസുദേവപ്പണിക്കരുടെ മുപ്പതാം ചരമവാർഷിക ദിനത്തിൽ തണ്ണീർമുക്കം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനം നടത്തി. ഡി.സി.സി ട്രഷറർ ടി. സുബ്രഹ്മണ്യദാസ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് എം.സി. ടോമി അധ്യക്ഷത വഹിച്ചു. എസ്. ശരത്, ആർ. ശശിധരൻ, സി.ഡി. ശങ്കർ, ജോർജ് കരാച്ചിറ, സി.വി. തോമസ്, എം. റോക്കി, സദാശിവൻ, എസ്. വാസവൻ , എൻ.വി. ഷാജി, ജയ മണി, തണ്ണീർമുക്കം ശിവശങ്കരൻ, ടി.ടി. സാജു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.