ദാറുല്‍ഹുദായില്‍ പ്രവേശന കൂടിക്കാഴ്ച നാളെ മുതല്‍

മണ്ണഞ്ചേരി: ദാറുല്‍ഹുദാ ഇസ്ലാമിക് കോംപ്ലക്‌സില്‍ അടുത്ത അധ്യയന വര്‍ഷം ആരംഭിക്കുന്ന വിവിധ കോഴ്‌സുകളിലേക്കുള്ള അപേക്ഷകരുടെ കൂടിക്കാഴ്ച തിങ്കളാഴ്ച മുതല്‍ നടക്കും. സ്‌കൂള്‍ പഠനത്തോടൊപ്പം ഖുര്‍ആന്‍ മനഃപാഠമാക്കാന്‍ സൗകര്യമൊരുക്കുന്ന തഹ്ഫീസുല്‍ ഖുര്‍ആന്‍ കോളജിലേക്കും ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പഠനത്തോടൊപ്പം മദ്‌റസ പഠനത്തിനും സൗകര്യമൊരുക്കുന്ന ദാറുസ്സഹ്‌റയിലേക്കും അപേക്ഷ സമര്‍പ്പിച്ചവരുടെ കൂടിക്കാഴ്ച തിങ്കളാഴ്ച രാവിലെ 10 മുതലാണ്. ബോര്‍ഡിങ് മദ്‌റസയിലേക്കുള്ള അപേക്ഷകരുടെ കൂടിക്കാഴ്ച ഒമ്പതിന് രാവിലെ 10നും ഹുദാ നോളജ് പാര്‍ക്കിലെ അപേക്ഷകരുടെയും ബി.എ അറബിക്, അഫ്‌ദലുൽ ഉലമ അപേക്ഷകരുടെയും കൂടിക്കാഴ്ച 14ന് രാവിലെ പത്തിനും നടക്കും. പുതിയ അപേക്ഷകര്‍ക്കും പെങ്കടുക്കാം. വിവരങ്ങള്‍ക്ക്: 04772 290335, 98951 49826.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.