അമ്പലപ്പുഴ: സഹകരണ സംഘം പ്രസിഡൻറ് നിയമവിരുദ്ധമായി പെന്‍ഷന്‍ വിതരണം നടത്തി ഇന്‍സെൻറിവ് കൈപ്പറ്റുന്നതായി ആരോപണം. അമ്പലപ്പുഴ കരുമാടി സര്‍വിസ് സഹകരണ ബാങ്ക് പ്രസിഡൻറിനെതിരെയാണ് പരാതി. മണി ഒാര്‍ഡര്‍ മുഖേനയുള്ള പെന്‍ഷന്‍ വിതരണം നിര്‍ത്തിയശേഷം പ്രദേശത്തെ സര്‍വിസ് സഹകരണസംഘം വഴിയാണ് പെന്‍ഷന്‍ തുക അര്‍ഹരായവര്‍ക്ക് എത്തിക്കുന്നത്. ഒാരോ തവണ പെന്‍ഷന്‍ വിതരണം ചെയ്യുമ്പോഴും 40 രൂപ ഇന്സെൻറിവായി വിതരണക്കാര്‍ക്ക് നല്‍കും. വര്‍ഷത്തില്‍ മൂന്ന് തവണയാണ് പെന്‍ഷന്‍ വിതരണം. വിഷു, ഓണം, ക്രിസ്മസ് തുടങ്ങിയ വിശേഷദിവസങ്ങള്‍ക്ക് മുമ്പാണ് പെന്‍ഷന്‍ നല്‍കിവരുന്നത്. സഹകരണ സംഘം ജീവനക്കാർക്കോ അവരുടെ അനുമതിയോടെ ബോര്‍ഡ് തീരുമാനിക്കുന്നവർക്കോ പെന്‍ഷൻ വിതരണം നടത്താം. എന്നാല്‍, ബോര്‍ഡ് അംഗങ്ങേളാ മറ്റ് ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നവരോ പെന്‍ഷന്‍ വിതരണം ചെയ്യാൻ പാടില്ലെന്നാണ് നിബന്ധന. ഇങ്ങനെയുള്ളവര്‍ ഇന്‍സെൻറിവ് കൈപ്പറ്റാനും പാടില്ല. എന്നാല്‍, കരുമാടി സര്‍വിസ് സഹകരണസംഘം പ്രസിഡൻറിെൻറ കീഴില്‍ 1,293 പേര്‍ക്ക് പെന്‍ഷന്‍ നല്‍കിവരുന്നുണ്ട്. ഒരു തവണ തുക വിതരണം ചെയ്യുമ്പോള്‍ 51,720 രൂപ പ്രസിഡൻറിന് ലഭിക്കും. ഓണറേറിയത്തിന് പുറമെ സിറ്റിങ് ഫീസും സഹകരണസംഘത്തില്‍നിന്ന് പ്രസിഡൻറ് കൈപ്പറ്റുന്നുണ്ട്. കെ.എസ്.ആര്‍.ടി.സിയില്‍നിന്ന് വിരമിച്ച ഇദ്ദേഹം സര്‍ക്കാര്‍ പെന്‍ഷൻ കൈപ്പറ്റുമ്പോൾത്തന്നെ ഇന്‍സെൻറിവും വാങ്ങുന്നുവെന്ന ഗുരുതര ആരോപണമാണ് ഉയർന്നിരിക്കുന്നത്. സംഘത്തിലെ ജീവനക്കാര്‍ നൽകിയിരുന്ന പെന്‍ഷൻ അവരില്‍നിന്ന് പിടിച്ചെടുത്താണ് പ്രസിഡൻറിെൻറ നേതൃത്വത്തില്‍ വിതരണം ചെയ്യുന്നത്. ഏജൻറുമാര്‍ മുഖേനയും പെന്‍ഷന്‍ വിതരണം ചെയ്തുവരുന്നുണ്ട്. ഒരു പെന്‍ഷന്‍ നൽകാൻ ഇവര്‍ക്ക് 10 രൂപയാണ് നല്‍കുന്നത്. സഹകരണസംഘം പ്രസിഡൻറിെൻറ നടപടിക്കെതിരെ ജീവനക്കാര്‍ക്കിടയിലും ബോര്‍ഡ് അംഗങ്ങള്‍ക്കിടയിലും എതിര്‍പ്പ് ശക്തമായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണം നടത്തണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. അമ്പലപ്പുഴ തെക്ക്, പുറക്കാട് പഞ്ചായത്തുകളിലെ 4,661 പേര്‍ക്കുള്ള പെന്‍ഷനാണ് കരുമാടിയിലെ സൊസൈറ്റി മുഖേന വിതരണം ചെയ്യുന്നതെന്ന് സംഘത്തിെൻറ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന സുലേഖ പറഞ്ഞു. ഇവിടത്തെ മൂന്ന് ജീവനക്കാര്‍ പെന്‍ഷന്‍ വിതരണം നടത്തുന്നുണ്ട്. വിതരണത്തിലെ കാലതാമസം ഒഴിവാക്കാനാണ് ബോര്‍ഡ് അംഗങ്ങളും പെന്‍ഷന്‍ വിതരണം നടത്തുന്നത്. പ്രസിഡൻറിെൻറ പേരിലും ഏജന്‍സിയുണ്ട്. ഇതിനെല്ലാം ഇന്‍സെൻറിവ് കൈപ്പറ്റുന്നുമുണ്ട്. ബോര്‍ഡ് അംഗങ്ങള്‍ പെന്‍ഷന്‍ വിതരണം ചെയ്യുന്നതിനെതിരെ ജീവനക്കാര്‍ രേഖാമൂലം പരാതി നല്‍കിയിട്ടില്ലെന്നും സെക്രട്ടറി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.