അരൂർ: തകർന്നുവീഴാറായ എഴുപുന്ന പേനാടി ബണ്ടിന് സമാന്തരമായി പാലം പണിയണമെന്ന ആവശ്യം ശക്തം. നീണ്ടകര പാടശേഖരത്ത് നെൽകൃഷിക്ക് ജലസേചന വകുപ്പ് പതിറ്റാണ്ടുകൾക്കുമുമ്പ് പണിതതാണിത്. ബണ്ട് പരിപാലനത്തിന് നിയോഗിക്കപ്പെട്ട ജീവനക്കാർക്ക് താമസിക്കാൻ സമീപത്ത് ക്വാർട്ടേഴ്സും നിർമിച്ചിരുന്നു. കൃഷി നിലച്ചതോടെ അനാഥമായ ബണ്ടും ക്വാർട്ടേഴ്സും അവഗണിക്കപ്പെട്ടു. കൃഷി തിരിച്ചുവരുന്ന സാഹചര്യം ഉണ്ടായാൽ ബണ്ട് ആവശ്യമായി വരും. അതിനാൽ പാലം പുതുക്കി നിർമിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. നീർത്തടങ്ങൾ പ്ലാസ്റ്റിക് ഉപയോഗിച്ച് നികത്തുന്നു തുറവൂർ: കുത്തിയതോട് പഞ്ചായത്ത് 10ാം വാർഡിൽ നായില്ലത്ത് കോളനിക്ക് സമീപം നീർത്തടങ്ങൾ പ്ലാസ്റ്റിക് മാലിന്യം ഉപയോഗിച്ച് നികത്തുന്നതായി പരാതി. പ്രദേശത്തെ മഴവെള്ളം ഒഴുകിപ്പോകുന്ന തോടാണ് മാലിന്യം നിറച്ച പ്ലാസ്റ്റിക് ചാക്കുകെട്ടുകൾ ഉപയോഗിച്ച് നികത്തുന്നത്. തോടിന് സമീപത്തെ പാടം ആക്രി അവശിഷ്ടങ്ങളും പൂഴിയും ഉപയോഗിച്ച് നികത്തിയിരുന്നു. നാട്ടുകാർ പരാതിയുമായി രംഗത്തെത്തിയപ്പോൾ പാടത്തിെൻറ ഒരുഭാഗം വെള്ളം ഒഴുകിപ്പോകാൻ തോടായി നിലനിർത്തിയിരുന്നു. പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ നിറഞ്ഞ് തോട് ഇല്ലാതാകുന്നതോടെ മഴക്കാലത്ത് കോളനി പ്രദേശങ്ങൾ വെള്ളത്തിലാകും. പ്രശ്നപരിഹാരത്തിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന്് കോളനിവാസികൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.