സംഘ്പരിവാറിനെതിരെ ജനാധിപത്യശക്തികള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം ^എ.എം. നസീര്‍

സംഘ്പരിവാറിനെതിരെ ജനാധിപത്യശക്തികള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം -എ.എം. നസീര്‍ മണ്ണഞ്ചേരി: രാജ്യത്തി​െൻറ സമസ്തമേഖലയിലും സ്വാധീനം ഉറപ്പിക്കാന്‍ ശ്രമിക്കുന്ന സംഘ്പരിവാര്‍ ശക്തികള്‍ക്കെതിരെ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാന്‍ ജനാധിപത്യശക്തികള്‍ തയാറാകണമെന്ന് മുസ്‌ലിംലീഗ് ജില്ല പ്രസിഡൻറ് എ.എം. നസീര്‍. മുസ്‌ലിംലീഗ് മണ്ണഞ്ചേരി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയസാഹചര്യം മനസ്സിലാക്കി നിലപാട് സ്വീകരിക്കാന്‍ സി.പി.എം തയാറാകണം. സീതാറാം യെച്ചൂരിയുടെ നേതൃത്വത്തില്‍ ഒരുവിഭാഗം സാഹചര്യത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ പ്രകാശ് കാരാട്ടി​െൻറ നേതൃത്വത്തിെല കേരളപക്ഷ നേതാക്കള്‍ സംഘ്പരിവാറിന് സഹായകരമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിംലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് പി.എസ്. സുനീര്‍ രാജ അധ്യക്ഷത വഹിച്ചു. യൂത്ത്‌ലീഗ് സംസ്ഥാന സെക്രട്ടറി പി.പി. അന്‍വർ സാദത്ത് മുഖ്യപ്രഭാഷണം നടത്തി. മുസ്‌ലിംലീഗ് ജില്ല സെക്രട്ടറി ബി.എ. ഗഫൂര്‍ മെംബര്‍ഷിപ് വിതരണം ചെയ്തു. മുസ്‌ലിംലീഗ് പഞ്ചായത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി നസീര്‍ മണ്ണഞ്ചേരി സ്വാഗതവും വൈസ് പ്രസിഡൻറ് റഫീഖ് നെല്ലിക്കല്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.