കല്ലൂർക്കാട് പഞ്ചായത്ത്: അനിശ്ചിതത്വങ്ങൾക്ക്​ വിരാമമായി ആശ ജിഫി പ്രസിഡൻറ്, സുജിത് ബേബി വൈസ് പ്രസിഡൻറ്

മൂവാറ്റുപുഴ: േക്വാറം തികയാതെ വ്യാഴാഴ്ച മാറ്റിെവച്ച കല്ലൂർക്കാട് പഞ്ചായത്ത് പ്രസിഡൻറ്, വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ പുതിയ പ്രസിഡൻറായി ആശ ജിഫിയും വൈസ് പ്രസിഡൻറായി കോണ്‍ഗ്രസിലെ സുജിത് ബേബിയും തെരഞ്ഞെടുക്കപ്പെട്ടു. എൽ.ഡി.എഫ് സ്വാധീനമുള്ള നിലവിലുള്ള ഭരണസമിതിയായ ജനകീയ വികസന മുന്നണിയെ അട്ടിമറിച്ചാണ് എതിര്‍ചേരിയിലെ ആശ ജിഫി പ്രസിഡൻറായത്. പഞ്ചായത്തിലെ ഏക ബി.ജെ.പി അംഗത്തി​െൻറ പിന്തുണയും ആശക്ക് ലഭിച്ചു. വെള്ളിയാഴ്ച രാവിലെ 11ന് നടന്ന തെരഞ്ഞെടുപ്പില്‍ പഞ്ചായത്ത് അംഗങ്ങളായ 13 പേരും ഹാജരായിരുന്നു. വരണാധികാരിയായ കല്ലൂര്‍ക്കാട് എ.ഇ.ഒ എ.സി. മനു പ്രസിഡൻറ് തെരഞ്ഞെടുപ്പിലേക്ക് കടക്കുന്നതായി അറിയിച്ചപ്പോള്‍ ആശ ജിഫിയുടെയും ഷൈനി സണ്ണിയുടെയും പേരുകള്‍ അംഗങ്ങള്‍ പരാമര്‍ശിക്കുകയായിരുന്നു. തുടര്‍ന്ന് വോെട്ടടുപ്പ് നടത്തിയപ്പോള്‍ അഞ്ചിനെതിരെ എട്ട് വോട്ടുകള്‍ക്ക് ആശ ജിഫി വിജയിച്ചു. സുജിത് ബേബി, ഷീന സണ്ണി, സൂസന്‍ പോള്‍, ബിജി ജ​െൻറില്‍, ജോര്‍ജ് കക്കുഴി, എം.വി. ബിനു എന്നിവരുടെ വോട്ടുകളാണ് ആശ ജിഫിക്ക് ലഭിച്ചത്. ഉച്ചകഴിഞ്ഞ് നടന്ന വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിലും നാടകീയത നിറഞ്ഞുനിന്നു. തെരഞ്ഞെടുപ്പിനായി യോഗം ചേര്‍ന്നപ്പോള്‍ സുജിത് ബേബിയുടെയും ജോര്‍ജ് ജോണ്‍ കക്കുഴിയുടെയും പേരുകള്‍ ഉയര്‍ന്നുവന്നു. ബി.ജെ.പി അംഗം എം.വി. ബിനു സുജിത്തിനെ പിന്താങ്ങി. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ ആറിനെതിരെ ഏഴ് വോട്ടുകള്‍ക്ക് സുജിത് ബേബി അപ്രതീക്ഷിതമായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. എം.വി. ബിനു, ജിജി തോമസ്, ആനീസ് ക്ലീറ്റസ്, ടോണി വിന്‍സ​െൻറ്, റെജി വിന്‍സ​െൻറ്, ഷൈനി സണ്ണി എന്നിവരുടെ പിന്തുണ സുജിത്ത് ബേബിക്ക് ലഭിച്ചു. നിലവിലുണ്ടായിരുന്ന ജനകീയ വികസന മുന്നണിയുടെ ഭരണത്തില്‍ അവിശ്വാസം അറിയിച്ച് മുന്നണിയിലെ തന്നെ അംഗങ്ങള്‍ നോട്ടീസ് നല്‍കിയതോടെയുണ്ടായ അസ്വാരസ്യങ്ങള്‍ക്ക് ഇതോടെ താല്‍ക്കാലിക വിരാമമായി. അവിശ്വാസം പരാജയപ്പെട്ടെങ്കിലും പിന്നീട് പ്രസിഡൻറായിരുന്ന ആനീസ് ക്ലീറ്റസും വൈസ് പ്രസിഡൻറായിരുന്ന ജോര്‍ജ് കക്കുഴിയും രാജിെവക്കുകയായിരുന്നു. പുതിയ പ്രസിഡൻറിനെ തെരഞ്ഞെടുക്കാന്‍ വ്യാഴാഴ്ച ചേര്‍ന്ന യോഗം േക്വാറമില്ലാതെ വന്നതോടെ പിരിച്ചുവിടേണ്ടിവന്നു. തുടര്‍ന്ന് പഞ്ചായത്തീരാജ് നിയമമനുസരിച്ച് വെള്ളിയാഴ്ച ചേര്‍ന്ന യോഗത്തിലാണ് പ്രസിഡൻറ്, വൈസ് പ്രസിഡൻറ് സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.