മൻബഉൽ ഹൈറാത്ത് മദ്​റസ 60ാം വാർഷികം

അരൂക്കുറ്റി: വടുതല ജെട്ടി മൻബഉൽ ഹൈറാത്ത് മദ്റസ 60ാം വാർഷികവും റമദാൻ പ്രഭാഷണവും വ്യാഴാഴ്ച ആരംഭിക്കും. രാത്രി 8.15ന് മദ്റസ ഗ്രൗണ്ടിൽ നടക്കുന്ന സമ്മേളനം ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ പ്രസിഡൻറ് വി.എം. മൂസ മൗലവി ഉദ്ഘാടനം ചെയ്യും. വടുതല-അരൂർ സംയുക്ത ഖാദി പി.എം.എസ്. തങ്ങൾ വടുതല പ്രാർഥനക്ക് നേതൃത്വം നൽകും. അഫ്സൽ ഖാസിമി കൊല്ലം മുഖ്യപ്രഭാഷണം നടത്തും. വെള്ളിയാഴ്ച രാത്രി 8.15ന് സിറാജുദ്ദീൻ അൽഖാസിമി പത്തനാപുരം മുഖ്യപ്രഭാഷണം നടത്തും. അവസാന ദിവസമായ ശനിയാഴ്ച രാത്രി 8.30ന് 'റമദാൻ മുന്നൊരുക്കം' വിഷയത്തിൽ ഇ.പി. അബൂബക്കർ അൽഖാസിമി പത്തനാപുരം മുഖ്യപ്രഭാഷണം നടത്തും. വൈദ്യുതാഘാതമേറ്റ് പശു ചത്തു കുട്ടനാട്: നീലംപേരൂർ പഞ്ചായത്തിൽ നാരകത്ര ശ്രീവിലാസത്തിൽ ഗീത ശ്രീകുമാറി​െൻറ പശു വൈദ്യുതാഘാതമേറ്റ് ചത്തു. സ്റ്റേ വയറിൽനിന്നാണ് പശുവിന് ഷോക്കേറ്റത്. പശുവി​െൻറ കരിച്ചിൽ കേട്ട് കയർ കുരുങ്ങിയതാണെന്ന് കരുതി രക്ഷിക്കാൻ ശ്രമിച്ച ഗീതക്ക് ഷോക്കേറ്റെങ്കിലും തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു. 11 കെ.വി ലൈൻ കടന്നുപോകുന്ന വൈദ്യുത തൂണിന് സംരക്ഷണം നൽകാനായി വലിച്ചിരുന്ന സ്റ്റേ വയറിയിൽ പടർന്നുകയറിയ പുല്ല് തിന്നാൻ ശ്രമിച്ചതാണ് പശുവിന് ഷോക്കേൽക്കാൻ കാരണമായത്. ലൈനിലേക്ക് പടർന്നുകിടക്കുന്ന വള്ളിപ്പടർപ്പുകൾ നീക്കണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും കെ.എസ്.ഇ.ബി അധികൃതർ മുഖവിലക്കെടുത്തില്ലെന്ന് നാട്ടുകാർ ആരോപിച്ചു. വർഷങ്ങളായി പശുവിനെ വളർത്തിയുള്ള വരുമാനത്തിലായിരുന്നു ഇവരുടെ കുടുംബം കഴിഞ്ഞിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.