വടുതല: വടുതല ജങ്ഷനിലെ 'അടയാടൻസ്' യാണ്. കഴിഞ്ഞ 80 വർഷമായി പ്രവർത്തിക്കുന്ന ചായക്കടയിൽ സാധാരണക്കാരിൽ സാധാരണക്കാർ മുതൽ മന്ത്രിമാർക്കും എം.പിമാർക്കും എം.എൽ.എമാർക്കും പ്രമുഖ രാഷ്ട്രീയനേതാക്കൾക്കും മറക്കാൻ ആവാത്ത രുചി സമ്മാനിക്കാൻ സാധിച്ചതിെൻറ സന്തോഷത്തിലും അഭിമാനത്തിലുമാണ് ചായക്കടയുടെ നടത്തിപ്പുകാർ. നാസിയെന്ന് നാട്ടുകാർ വിളിക്കുന്ന നാസറാണ് ഉടമ. പുലർച്ച നാലുമുതൽ നാട്ടുകാർക്ക് ചായ പകർന്നുകൊടുക്കാൻ നാസിക്കും കടയെ ജീവനുതുല്യം സ്നേഹിക്കുന്ന തൊഴിലാളികളായ കുട്ടി അമ്മിക്കും ഷൺമുഖനും റഷീദിനും റഹീമിനും സന്തോഷമേയുള്ളൂ. മുൻ പ്രതിരോധമന്ത്രി എ.കെ. ആൻറണി, വയലാർ രവി എം.പി, കെ.സി. വേണുഗോപാൽ എം.പി, എ.കെ. ആൻറണിയുടെ മാതാവ് അന്തരിച്ച ഏലിക്കുട്ടി കുര്യൻ അടക്കം നിരവധി പ്രമുഖർക്ക് തങ്ങളുടെ കൈകൾകൊണ്ട് ചായയും പലഹാരങ്ങളും പലതവണ നൽകാൻ സാധിച്ചത് പറയുമ്പോൾ ഇവരുടെ മനസ്സിൽ സന്തോഷം നിറയും. ഇവരിൽ പലരും ഇടക്കിെട ഇവിടെ വന്നുപോകുന്നുമുണ്ട്. തൊഴിലാളികളുമായി ഏറെ നേരം സംസാരിച്ചാണ് നേതാക്കന്മാരുടെ മടക്കം. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പാണ് ഇപ്പോൾ പുലർച്ച മുതൽ നടക്കുന്ന ചർച്ച. തൊഴിലാളികൾക്കും നേതാക്കന്മാർക്കും ഒരുപോലെ ഇടം കൊടുക്കുകയും ഇരുവിഭാഗത്തിനും അന്തരമില്ലാതെ ചർച്ചക്ക് അവസരം നൽകുകയും ചെയ്യുകയാണ് അടയാടൻസ് ചായക്കട.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.