അച്ചൻകോവിലാറ്റുതീരത്തെ മരങ്ങൾ മുറിച്ചുകടത്താൻ ശ്രമം

മാന്നാർ: അച്ചൻകോവിലാറ്റിലെ ബുധനൂർ പഞ്ചായത്തിലെ വഴുവാടി കടവിലെ ആറ്റുപുറമ്പോക്കിൽനിന്ന ലക്ഷങ്ങൾ വിലവരുന്ന മരങ്ങൾ മുറിച്ചുകടത്തിയത് റവന്യൂഅധികൃതർ പിടിച്ചെടുത്തു. ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. പിടിച്ചെടുത്ത ആഞ്ഞിലി, മഹാഗണി എന്നിവ എണ്ണക്കാട്ട് വില്ലേജ് ഓഫിസിൽ സൂക്ഷിച്ചിരിക്കുകയാണ്. ഓഫിസ് വളപ്പിൽ സൂക്ഷിക്കാൻ സ്ഥലമില്ലാത്തതിനാൽ രണ്ട് ആഞ്ഞിലിത്തടി വഴുവാടി കടവിലാണ് സൂക്ഷിച്ചിരിക്കുന്നത്. മരങ്ങൾ മുറിച്ചുകടത്തിയതിന് ഭൂസംരക്ഷണ നിയമപ്രകാരം പെരിങ്ങിലിപ്പുറം കടമ്പാട്ട് വീട്ടിൽ കെ.എം. വർഗീസിനെതിരെ റവന്യൂഅധികൃതർ കേസെടുത്തു. ശനിയാഴ്ച പുലർച്ചയോടെ അച്ചൻകോവിലാറി​െൻറ പുറമ്പോക്കുഭൂമിയിൽ നിന്ന മൂന്ന് കൂറ്റൻ ആഞ്ഞിലിയും ഒരുമഹാഗണിയും മെഷീൻ ഉപയോഗിച്ച് മുറിച്ച് താഴെയിട്ടശേഷം വേഗത്തിൽ വാഹനത്തിൽ കടത്തുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ റവന്യൂഅധികൃതർ ആറ്റുപുറമ്പോക്കിൽ നിന്ന മരങ്ങളാണ് മുറിച്ചുകടത്തിയതെന്ന് കണ്ടെത്തുകയും എണ്ണക്കാട് വില്ലേജ് ഓഫിസർ മോഹൻകുമാറി​െൻറ നേതൃത്വത്തിൽ കടത്തിക്കൊണ്ടുപോയ തടി ഉൾപ്പെടെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. സമുദായതാൽപര്യം സംരക്ഷിക്കുന്നവർക്ക് പിന്തുണയെന്ന് ഗണക മഹാസഭ ചെങ്ങന്നൂർ: ഉപതെരഞ്ഞെടുപ്പിൽ സമുദായത്തി​െൻറ ശോച്യാവസ്ഥ പരിഹരിക്കാൻ മുൻകൈ എടുക്കുന്നവർക്ക് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കുമെന്ന് മഹാസഭ ജനറൽ സെക്രട്ടറി ജി. നിശീകാന്ത് വ്യക്തമാക്കി. ഗണകസമുദായത്തി​െൻറ വോട്ടുകൾ തെരഞ്ഞെടുപ്പിൽ ജയപരാജയങ്ങളിൽ നിർണായകമാകും. മഹാസഭക്ക് ഒരു രാഷ്ട്രീയകക്ഷികളോടും പ്രത്യേക ചായ്വ് ഉണ്ടായിരിക്കില്ല. ഗണക മഹാസഭ ചെങ്ങന്നൂർ താലൂക്ക് സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡൻറ് ഡോ. ഷാജികുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂനിയൻ പ്രസിഡൻറ് കെ.ജി. ഗോപിനാഥ് അധ്യക്ഷത വഹിച്ചു. ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥികളായ സജി ചെറിയാൻ, ശ്രീധരൻ പിള്ള, സെക്രട്ടറി മാന്നാർ സുരേഷ് എന്നിവർ സംസാരിച്ചു. സമുദായത്തിലെ പ്രഗല്ഭരെ ചടങ്ങിൽ ആദരിച്ചു. ഭാരവാഹികൾ: മാന്നാർ സുരേഷ് (പ്രസി), ജയകൃഷ്ണൻ (സെക്ര), കെ.ജി. ഗോപിനാഥ് (ട്രഷ). ബി.ജെ.പിക്കും യു.ഡി.എഫിനുമെതിരെ വിധിയെഴുതും -ആഞ്ചലോസ് ആലപ്പുഴ: ജനാധിപത്യമൂല്യങ്ങളെ കശാപ്പുചെയ്ത് രാജ്യത്തി​െൻറ സമ്പത്ത് കോർപറേറ്റുകൾക്ക് അടിയറവെച്ച ബി.ജെ.പിക്കും കേരളത്തി​െൻറ വികസനത്തെ തടയാൻ ശ്രമിക്കുന്ന യു.ഡി.എഫിനും എതിരെ ചെങ്ങന്നൂരില്‍ ജനങ്ങൾ വിധിയെഴുതുമെന്ന് സി.പി.ഐ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ്. തെരഞ്ഞെടുപ്പില്‍ വിജയിക്കാൻ ബി.ജെ.പി എപ്പോഴും കൂട്ടുപിടിക്കുന്നത്‌ വര്‍ഗീയതയെയാണ്. ജനങ്ങളെ ഭിന്നിപ്പിക്കാനും സമാധാന അന്തരീക്ഷം തകര്‍ക്കാനും അവര്‍ നടത്തുന്ന ശ്രമങ്ങള്‍ ഇന്ത്യന്‍ ജനത തിരിച്ചറിയുന്നുണ്ട്. വികസനം എന്തെന്ന് ചെങ്ങന്നൂര്‍ തിരിച്ചറിഞ്ഞത് കെ.കെ. രാമചന്ദ്രൻ നായര്‍ ജനപ്രതിനിധിയായതിന് ശേഷമാണ്. ബി.ജെ.പിയും യു.ഡി.എഫും നടത്തുന്ന എല്ലാത്തരം കള്ളപ്രചാരണങ്ങളെയും തള്ളിക്കളയണമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.