അമ്പലപ്പുഴ: തൊഴിൽ നഷ്ടപ്പെട്ടതുമൂലം പട്ടിണിയിലായ വഴിയോര കച്ചവടക്കാർ സമരവുമായി രംഗത്ത്. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയുടെ വടക്കേ ഗേറ്റിന് സമീപം കച്ചവടം നടത്തിവന്ന തൊഴിലാളികളാണ് പെരുവഴിയിലായത്. ഈ ഭാഗെത്ത കടയുടമകളുടെ താൽപര്യം സംരക്ഷിക്കാനാണ് അധികൃതർ വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിച്ചത്. കെട്ടിട നിർമാണ ചട്ടങ്ങളൊക്കെ ലംഘിച്ച് അനധികൃതമായി നിർമിച്ചവ പൊളിച്ചുമാറ്റാൻ പഞ്ചായത്ത് നിർദേശം നൽകിയിരുന്നെങ്കിലും ഇത് പാലിക്കാൻ കടയുടമകൾ തയാറായില്ല. പല കടകൾക്കും ലൈസൻസുപോലും ഇല്ല. വഴിയോരക്കച്ചവടക്കാരെ പൂർണമായി ഇവിടെനിന്ന് ഇല്ലാതാക്കിയതോടെ സമീപത്തെ കടകളിൽ പല സാധനങ്ങൾക്കും അമിത വിലയാണ് ഈടാക്കുന്നത്. വഴിയോരക്കച്ചവടക്കാർ ഏതെങ്കിലും ഉൽപന്നങ്ങൾ വിറ്റഴിക്കാൻ എത്തിയാൽ കുടുംബശ്രീ പ്രവർത്തകരെ ഉപയോഗിച്ച് കടയുടമകൾ നീക്കുകയാണ്. ഇതിനുപകരം കുടുംബശ്രീക്കാർക്ക് കടയുടമകൾ പണവും നൽകുന്നുണ്ടെന്നാണ് ആക്ഷേപം. ഈ സാഹചര്യത്തിലാണ് തൊഴിൽ സംരക്ഷണം ആവശ്യപ്പെട്ട് വഴിയോരക്കച്ചവട തൊഴിലാളി യൂനിയൻ സി.ഐ.ടി.യുവിെൻറ നേതൃത്വത്തിൽ ബുധനാഴ്ച മുതൽ അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ഒാഫിസിന് മുന്നിൽ അനിശ്ചിതകാല സമരം ആരംഭിക്കുന്നത്. ഇതിന് മുന്നോടിയായി ചൊവ്വാഴ്ച രാവിലെ 11ന് ആശുപത്രിക്ക് സമീപം വിശദീകരണ യോഗവും പ്രകടനവും നടത്തുമെന്ന് യൂനിയൻ ജില്ല ജനറൽ സെക്രട്ടറി എം. സുനിൽകുമാർ അറിയിച്ചു. ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി. ഇഖ്ബാൽ യോഗം ഉദ്ഘാടനം ചെയ്യും. കുട്ടനാട്ടിലെ വായ്പ തട്ടിപ്പ്; പരാതിയുമായി കൂടുതല്‍ പേര്‍ കക്കൂസ് വാഗ്ദാനം ചെയ്ത് കൈക്കലാക്കിയ തിരിച്ചറിയല്‍ രേഖകൾ ഉപയോഗിച്ച് വായ്പ തട്ടിയെന്ന് കുട്ടനാട്: കുട്ടനാട്ടിലെ വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട് പരാതിയുമായി കൂടുതല്‍ പേര്‍ രംഗത്ത്. സര്‍ക്കാര്‍ പദ്ധതിയിലൂടെ കക്കൂസ് നിര്‍മിച്ച് നല്‍കാമെന്ന് വാഗ്ദാനം നല്‍കി കൈക്കലാക്കിയ തിരിച്ചറിയല്‍ രേഖകൾ ഉപയോഗിച്ച് വായ്പ തട്ടിയെന്നാണ് പുതിയ പരാതി. കാവാലം ചെമ്പകശ്ശേരില്‍ സി.എസ്. മിനിമോളാണ് ഇതുസംബന്ധിച്ച പരാതി കൈനടി പൊലീസിന് നല്‍കിയത്. വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് അംഗവും എന്‍.സി.പി നേതാവുമായ റോജോ ജോസഫിനെതിരെയാണ് ഇവര്‍ പരാതി നല്‍കിയത്. ബ്ലോക്ക് പഞ്ചായത്ത് അംഗമെന്ന നിലയില്‍ സര്‍ക്കാര്‍ പദ്ധതിയിൽപെടുത്തി കക്കൂസ് നിര്‍മിച്ചുനല്‍കാമെന്ന് പറഞ്ഞ് വാങ്ങിയ തിരിച്ചറിയല്‍ രേഖകൾ ഉപയോഗിച്ചാണ് റോജോ വായ്പ തട്ടിയതെന്ന് പരാതിയിൽ പറയുന്നു. ഇവര്‍ നല്‍കിയ തിരിച്ചറിയല്‍ രേഖകൾ ഉപയോഗിച്ച് ചങ്ങനാശ്ശേരി യൂകോ ബാങ്കില്‍നിന്ന് മൂന്നുലക്ഷം രൂപയാണ് വായ്പ എടുത്തത്. ബാങ്കില്‍നിന്ന് ജപ്തി നോട്ടീസ് കിട്ടിയപ്പോള്‍ ഇവര്‍ റോജോയെ സമീപിച്ചിരുന്നു. വായ്പ താന്‍ അടച്ചുകൊള്ളാമെന്ന് പറഞ്ഞാണ് റോജോ മടക്കി അയച്ചത്. എന്നാല്‍, വീണ്ടും നോട്ടീസ് വന്നതോടെയാണ് പരാതിയുമായി രംഗത്തെത്തിയത്. പരാതിയില്‍ എഫ്.ഐ.ആര്‍ തയാറാക്കി വായ്പ തട്ടിപ്പ് അന്വേഷിക്കുന്ന ജില്ല ക്രൈംബ്രാഞ്ച് സംഘത്തിന് കൈമാറുമെന്ന് കൈനടി പൊലീസ് അറിയിച്ചു. പരാതിയുമായി കൂടുതല്‍ പേര്‍ രംഗത്തെത്തിയിട്ടും വായ്പ തട്ടിപ്പിലെ പ്രതികളെ പിടികൂടാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. പ്രതികളുടെ മുന്‍കൂര്‍ ജാമ്യഹരജി ജില്ല സെഷന്‍സ് കോടതി തള്ളിയതോടെ ഹൈകോടതിയെ സമീപിച്ചിരിക്കുകയാണ്. വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട് കുട്ടനാട്ടിലെ വിവിധ പൊലീസ് സ്‌റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്ത 14 കേസില്‍ കുട്ടനാട് വികസന സമിതി എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഫാ. തോമസ് പീലിയാനിക്കല്‍, കെ.വി.എസ് അക്കൗണ്ടൻറ് ത്രേസ്യാമ്മ, കാവാലം നെൽകര്‍ഷക സംഘം പ്രസിഡൻറ് കെ.ടി. ദേവസ്യ എന്നിവരാണ് പ്രതികള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.