കൊച്ചി: ചൊവ്വാഴ്ച രാവിലെ കൊച്ചി മെട്രോയിൽ അപ്രതീക്ഷിത അതിഥിയായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനെ കണ്ടപ്പോൾ യാത്രക്കാർ ആദ്യമൊന്ന് അമ്പരന്നു. തിരുവല്ലയിലേക്കുള്ള യാത്രക്കിടെ കൊച്ചിയിൽ തങ്ങിയപ്പോഴാണ് ഉപരാഷ്ട്രപതി മെട്രോ യാത്രക്ക് സമയം കണ്ടെത്തിയത്. മഹാരാജാസ് സ്റ്റേഷനിൽനിന്ന് ഇടപ്പള്ളിയിലേക്കും തിരിച്ചുമായിരുന്നു യാത്ര. രാവിലെ 10.30ന് മഹാരാജാസ് സ്റ്റേഷനിൽനിന്ന് ട്രെയിനിൽ കയറി. ട്രെയിനിലെ സൗകര്യങ്ങളെക്കുറിച്ച് യാത്രക്കാരോടും യാത്രക്കാരുടെ എണ്ണത്തെക്കുറിച്ചും വരുമാനമാർഗങ്ങളെക്കുറിച്ചും മെട്രോ അധികൃതരോടും ചോദിച്ചറിഞ്ഞു. മെട്രോയുടെ വിപുലീകരണ പദ്ധതികളെക്കുറിച്ച് സിസ്റ്റംസ് ഡയറക്ടർ ഡി.കെ. സിൻഹയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ഉപരാഷ്ട്രപതിയോട് വിശദീകരിച്ചു. ജലവിഭവ മന്ത്രി മാത്യു ടി. തോമസ്, ഡി.ജി.പി ലോക്നാഥ് ബെഹ്റ, ജില്ല കലക്ടർ മുഹമ്മദ് വൈ. സഫീറുല്ല, കൊച്ചി റേഞ്ച് െഎ.ജി വിജയ് സാക്കറെ, സിറ്റി പൊലീസ് കമീഷണർ എം.പി. ദിനേശ് എന്നിവരും ഉപരാഷ്ട്രപതിക്കൊപ്പം ഉണ്ടായിരുന്നു. തിരുവല്ലയിലെ പരിപാടി പൂര്‍ത്തിയാക്കി ഹെലികോപ്റ്ററില്‍ വൈകീട്ട് 4.55ന് കൊച്ചി നാവിക വിമാനത്താവളത്തിലെത്തിയ ഉപരാഷ്ട്രപതി ഡൽഹിക്ക് മടങ്ങി. മന്ത്രി മാത്യു ടി. തോമസ്, പൊതുഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വിശ്വനാഥ് സിന്‍ഹ, ഐ.ജി വിജയ് സാക്കറെ, ജില്ല കലക്ടര്‍ മുഹമ്മദ് വൈ. സഫീറുല്ല, സിറ്റി പൊലീസ് കമീഷണര്‍ എം.പി. ദിനേശ് എന്നിവര്‍ ഉപരാഷ്ട്രപതിയെ യാത്രയയക്കാന്‍ വിമാനത്താവളത്തിൽ എത്തിയിരുന്നു. dp2 കൊച്ചി മെട്രോയിൽ യാത്ര ചെയ്യുന്ന ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു സഹയാത്രികേരാട് കുശലം പറയുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.