തെരഞ്ഞെടുപ്പ് കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് താക്കീതാകും ചെങ്ങന്നൂർ: കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കുള്ള ശക്തമായ താക്കീതായിരിക്കും ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് സി.ആർ. മഹേഷ് പറഞ്ഞു. പെട്രോൾ, ഡീസൽ വില വർധനയിലൂടെയും ദലിത്-ന്യൂനപക്ഷ പീഡനങ്ങളിലൂടെയും രാജ്യത്ത് അരാജകത്വം സൃഷ്ടിച്ചിരിക്കുകയാണ് മോദി സർക്കാർ. എറണാകുളത്ത് ഉണ്ടായിട്ടും വരാപ്പുഴയിൽ പൊലീസ് പീഡനത്തിൽ കൊല്ലപ്പെട്ട ശ്രീജിത്തിെൻറ കുടുംബത്തെ സന്ദർശിക്കാൻ തയാറാകാത്ത പിണറായി വിജയന് കേരളത്തിലെ ജനങ്ങൾ മാപ്പ് നൽകില്ല. യൂത്ത് കോൺഗ്രസ് ആലാ നിയോജക മണ്ഡലം സംഘടിപ്പിച്ച കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരതുന്നു അദ്ദേഹം. മണ്ഡലം പ്രസിഡൻറ് പ്രവീൺ ആലാ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി കെ.പി. ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി. യു.ഡി.എഫ് സ്ഥാനാർഥി ഡി. വിജയകുമാർ, മാവേലിക്കര ലോക്സഭ കമ്മിറ്റി പ്രസിഡൻറ് സജി ജോസഫ്, കെ.എൻ. വിശ്വനാഥൻ, ദിനേശ് ബാബു, വരുൺ മട്ടക്കൽ, സീമ ശ്രീകുമാർ, എം.കെ. സുധീർ, എം.കെ. പ്രശാന്ത്, ശൗമേൽ കുട്ടി, സജികുമാർ, എൻ.സി. രഞ്ജിത്ത്, ദാനിയേൽ, ബിനോ മാത്യു, സിജോ പെണ്ണുക്കര, നിമിഷ് ആലാ, ഷിജു, വർഗീസ് ഫിലിപ്, അനീഷ് കുമാർ, വിപിൻ കുമാർ, വിഷ്ണു എന്നിവർ സംസാരിച്ചു. പ്രവാസികൾക്ക് നാട്ടിൽ തൊഴിൽ തുടങ്ങാൻ നടപടി ലളിതമാക്കണമെന്ന് ഹരിപ്പാട്: ഗൾഫിൽനിന്ന് മടങ്ങിവരുന്ന പ്രവാസികൾക്ക് നാട്ടിൽ തൊഴിൽസംരംഭങ്ങൾ തുടങ്ങാൻ നടപടികൾ ലളിതമാക്കണമെന്ന് ജനതാദൾ (യു) സംസ്ഥാന ജനറൽ സെക്രട്ടറി ഷേഖ് പി. ഹാരീസ്. കുമാരകോടിയിൽ ജനത പ്രവാസി കൾചറൽ സെൻറർ സംസ്ഥാന നേതൃപരിശീലന ക്യാമ്പ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജെ.പി.സി.സി സംസ്ഥാന പ്രസിഡൻറ് വി. കുഞ്ഞാലി അധ്യക്ഷത വഹിച്ചു. സെമിനാറിൽ 'സഹകരണ മേഖലയിലെ പ്രവാസി സംരംഭങ്ങൾ' വിഷയത്തിൽ വേണാട് പ്രവാസി സഹകരണസംഘം പ്രസിഡൻറ് നെല്ലിക്കൽ സുമേഷ് പ്രബന്ധം അവതരിപ്പിച്ചു. ഷംഷാദ് റഹീം, കെ.ടി. ദാമോദരൻ, നസീർ പുന്നക്കൽ, പി.കെ. പ്രവീൺ, സാദിഖ് എം. മാക്കിയിൽ, പ്രഫ. ജി. നാരായൺകുട്ടി, കെ.എ. അഷറഫ്, സുധീർ ഖാൻ, എ.ടി. ശ്രീധരൻ, രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. വാർഷികാഘോഷം ചെങ്ങന്നൂർ: സ്വാമി വിവേകാനന്ദ ഗ്രാമസേവ സമിതിയുടെയും പാണ്ടനാട് കൃഷ്ണപ്രിയ ബാലഗ്രാമത്തിെൻറയും സംയുക്ത വാർഷികാഘോഷം ചൊവ്വാഴ്ച രാവിലെ 10ന് നടക്കും. ബാലാശ്രമത്തിൽ ചേരുന്ന യോഗത്തിൽ പ്രസിഡൻറ് ടി.സി. സുരേന്ദ്രൻ അധ്യക്ഷത വഹിക്കും. ഒ. രാജഗോപാൽ എം.എൽ.എ ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.