വയ്യാങ്കരച്ചിറയിൽ സന്ദർശകരുടെ തിരക്ക്

ചാരുംമൂട്: ടൂറിസം ഇടമായ താമരക്കുളം . സൗന്ദര്യവത്കരണമടക്കം ഒന്നാംഘട്ട നിർമാണം പൂർത്തിയാക്കിയതോടെയാണ് തിരക്ക് ഏറിയത്. ഉദ്ഘാടനത്തിന് മുമ്പുതന്നെ വേനലവധി ആഘോഷമാക്കാൻ സന്ദർശകർക്കൊപ്പം നാട്ടുകാരും സജീവമായി. ജില്ലയുടെ തെക്കേയറ്റം കൊല്ലം ജില്ലയോട് അതിർത്തി പങ്കിടുന്ന താമരക്കുളം ഗ്രാമപഞ്ചായത്തിലാണ് 100 ഏക്കറിലധികം വിസ്തൃതിയിലുള്ള പ്രകൃതിരമണീയ ജലാശയമായ വയ്യാങ്കരച്ചിറ സ്ഥിതി ചെയ്യുന്നത്. ആലപ്പുഴ ജില്ല മെഗാ ടൂറിസം പദ്ധതിയിൽ ഇടംനേടിയ വയ്യാങ്കരച്ചിറയിൽ 2014ൽ തുടങ്ങിയ ഒന്നാംഘട്ട നിർമാണ പ്രവർത്തനങ്ങളാണ് പൂർത്തിയായത്. പ്രവേശന കവാടം, ഇതിന് ഇരുവശത്തുമായി 100 മീറ്റർ നീളത്തിൽ സന്ദർശകർക്കുള്ള ഇരിപ്പിടങ്ങൾ, സൗന്ദര്യവത്കരണം, ചിറയുടെ ഭംഗി ആസ്വദിക്കുംവിധം ചിറയിലേക്ക് 100 മീറ്ററോളം തള്ളിയുള്ള വ്യൂ ബ്രിഡ്ജ്, ബോട്ടുെജട്ടി, ശൗചാലയം എന്നിവയാണ് 1. 62 കോടി ചെലവഴിച്ച് ഒന്നാംഘട്ടത്തിൽ പൂർത്തീകരിച്ചത്. കുടുംബത്തോടൊപ്പം ദൂരസ്ഥലങ്ങളിൽനിന്ന് എത്തുന്നവരുടെ എണ്ണവും കുറവല്ല. ബോട്ടിങ്, ആയുർവേദ ചികിത്സ സ​െൻറർ, കഫേകൾ തുടങ്ങിയവ ഉൾപ്പെട്ട രണ്ടാംഘട്ട നിർമാണവും പൂർത്തിയാവുന്നതോടെ വിദേശ സഞ്ചാരികളെ ഉൾപ്പെടെ ഇവിടേക്ക് ആകർഷിക്കാൻ കഴിയും. ചിറയിലേക്ക് എത്തുന്നതിനുള്ള റോഡി​െൻറ നവീകരണ ജോലികളും വേഗം പൂർത്തിയാക്കണം. കടയുടെ ഉദ്ഘാടനത്തിന് സ്ഥാനാർഥികൾ മൂവരും ഒന്നിച്ച് ചെങ്ങന്നൂർ: രാഷ്ട്രീയ വൈരുധ്യങ്ങൾ തെരഞ്ഞെടുപ്പുരംഗത്ത് നിലനിൽക്കുമ്പോഴും അതെല്ലാം മറന്ന് കട ഉദ്ഘാടനത്തിൽ മൂന്ന് സ്ഥാനാർഥികളും ഒന്നിച്ചു. മാന്നാർ പന്നായിക്കടവ് പാലത്തിന് സമീപം തിങ്കളാഴ്ച ആരംഭിച്ച സ്ഥാപനത്തി​െൻറ ഉദ്ഘാടനത്തിനാണ് സ്ഥാനാർഥികളായ സജി ചെറിയാൻ, ഡി. വിജയകുമാർ, പി.എസ്. ശ്രീധരൻ പിള്ള എന്നിവർ ഒന്നിച്ചത്. തിരക്കിനിടയിൽ കിട്ടിയ സൗഹൃദനിമിഷങ്ങൾ ആസ്വദിച്ച് തമാശകൾ പറഞ്ഞ് ചെലവഴിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.