കഴക്കൂട്ടത്തും കൊച്ചുവേളിയിലും ട്രെയിനുകള്‍ക്ക് സ്​റ്റോപ്പ്​ അനുവദിക്കണം ^കെര്‍പ

കഴക്കൂട്ടത്തും കൊച്ചുവേളിയിലും ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണം -കെര്‍പ ആലപ്പുഴ: തിരുവനന്തപുരത്തിനും അതിന് തെക്കോട്ടും ആലപ്പുഴ വഴി പോകുന്ന ട്രെയിനുകള്‍ക്ക് കഴക്കൂട്ടം, കൊച്ചുവേളി സ്‌റ്റേഷനുകളില്‍ സ്റ്റോപ് അനുവദിക്കണമെന്ന് കുട്ടനാട്-എറണാകുളം റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ (കെര്‍പ) ആവശ്യപ്പെട്ടു. ആലപ്പുഴ വഴി പോകുന്ന ട്രെയിനുകള്‍ക്കൊന്നും ഇപ്പോള്‍ കഴക്കൂട്ടത്ത് സ്‌റ്റോപ്പില്ല. ടെക്‌നോപാര്‍ക്ക്, വിക്രം സാരാഭായി സ്‌പേസ് സ​െൻറര്‍ തുടങ്ങി വിവിധ സ്ഥാപനങ്ങളില്‍ ആയിരക്കണക്കിന് പേരാണ് ആലപ്പുഴ ഭാഗത്തുനിന്ന് പോയി വരുന്നത്. ഇതില്‍ പകുതിയിലധികവും സ്ത്രീകളാണ്. രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവരുടെ ദുരിതം ഇരട്ടിയാകും. ഇതേസമയം, പല ട്രെയിനുകളും കൊച്ചുവേളിയില്‍ സര്‍വിസ് അവസാനിപ്പിക്കുന്നുണ്ട്. എന്നാല്‍, അതുവഴി കടന്നുപോകുന്ന ട്രെയിനുകള്‍ക്ക് മിക്കതിനും അവിടെ സ്‌റ്റോപ്പില്ലാത്തതിനാല്‍ അവിടെനിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് പോകണമെങ്കില്‍ പാളങ്ങള്‍ പലതുതാണ്ടി റോഡിലെത്തി ബസ് പിടിക്കുകയേ യാത്രക്കാര്‍ക്ക് മാര്‍ഗമുള്ളു. ഭൂരിപക്ഷം പേരും തമ്പാനൂരിലെത്തി തിരിച്ച് ബസില്‍ വരേണ്ട അവസ്ഥയിലാണ്. മദ്യക്കടത്ത്: ഉന്നത ഉദ്യോഗസ്ഥനെ സംരക്ഷിക്കാനുള്ള ശ്രമം അപലപനീയം -എ.എ. ഷുക്കൂർ ആലപ്പുഴ: ഹോംകോ വാഹനത്തിൽ മദ്യക്കടത്ത് നടത്തിയ കേസ് എക്സൈസ് ഒതുക്കി തീർത്ത് പ്രതികളെ വിട്ടയച്ച സംഭവത്തിൽ കീഴ് ഉദ്യോഗസ്ഥരെ ബലിയാടുകളാക്കി ഉന്നത ഉദ്യോഗസ്ഥനെ സംരക്ഷിക്കാൻ നടത്തുന്ന ശ്രമം അപലപനീയമാണെന്ന് ഹോംകോ എംപ്ലോയീസ് കോൺഗ്രസ് പ്രസിഡൻറും മുൻ എം.എൽ.എയുമായ എ.എ. ഷുക്കൂർ. വാഹനത്തിൽ മദ്യക്കടത്ത് നടക്കുന്നുവെന്ന വ്യക്തമായ അറിയിപ്പ് എക്സൈസ് ഡെപ്യൂട്ടി കമീഷണർക്ക് ലഭിച്ചതി​െൻറ അടിസ്ഥാനത്തിൽ കീഴ് ഉദ്യോഗസ്ഥർ കലവൂരിൽവെച്ച് വാഹനവും ൈഡ്രവറെയും ക്ലീനറെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കീഴ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയ നടപടിയിൽ കാര്യങ്ങൾ ഒതുക്കി തീർക്കാൻ അണിയറയിൽ നീക്കം നടക്കുകയാണ്. ഉന്നത ഉദ്യോഗസ്ഥനടക്കമുള്ളവരെ സസ്പെൻഡ് ചെയ്ത് സമഗ്രാന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിക്കും എക്സൈസ് മന്ത്രിക്കും അയച്ച കത്തിലൂടെ അദ്ദേഹം ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.