ഉപതെരഞ്ഞെടുപ്പ് കേന്ദ്ര^സംസ്​ഥാന സർക്കാറുകളുടെ വിലയിരുത്തൽ ^ഡി.സി.സി

ഉപതെരഞ്ഞെടുപ്പ് കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ വിലയിരുത്തൽ -ഡി.സി.സി ആലപ്പുഴ: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ വിലയിരുത്തൽ ആകുമെന്നും യു.ഡി.എഫ് സ്ഥാനാർഥി ഡി. വിജയകുമാറി​െൻറ വിജയം ഉറപ്പാണെന്നും ജില്ല കോൺഗ്രസ് നേതൃയോഗം വിലയിരുത്തി. കേരളത്തെ മദ്യലോബിക്ക് തീറെഴുതിയ സംസ്ഥാന സർക്കാറി​െൻറ മദ്യനയം വരുംതലമുറയെ നാശത്തിലേക്ക് നയിക്കുമെന്ന് യോഗം അഭിപ്രായപ്പെട്ടു. ജില്ലയിൽ തുടർച്ചയായി നടക്കുന്ന വാഹനാപകട ദുരന്തങ്ങളിൽ യോഗം ഉത്കണ്ഠ രേഖപ്പെടുത്തി. കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ നയിക്കുന്ന ജനമോചന യാത്ര ഏപ്രിൽ 21ന് ജില്ലയിൽ എത്തും. ജില്ലയിലെ മൂന്ന് കേന്ദ്രങ്ങളിൽ ജാഥക്ക് സ്വീകരണം നൽകും. ഭവനസന്ദർശനത്തിലൂടെ എല്ലാ ബൂത്തിൽനിന്നും 50,000 രൂപ വീതം കെ.പി.സി.സി പ്രവർത്തന ഫണ്ട് സ്വരൂപിക്കും. എല്ലാ നേതാക്കളും ഭവനസന്ദർശന പരിപാടികളിൽ പങ്കെടുക്കും. ഡി.സി.സി പ്രസിഡൻറ് എം. ലിജു അധ്യക്ഷത വഹിച്ചു. സി.ആർ. ജയപ്രകാശ്, എ.എ. ഷുക്കൂർ, ജോൺസൺ എബ്രഹാം, ഡി. സുഗതൻ, എം.എം. ബഷീർ, ജി. മുകുന്ദൻ പിള്ള, എം.എൻ. ചന്ദ്രപ്രകാശ്, സി.കെ. ഷാജിമോഹൻ, എൻ. രവി, പി.എസ്. ബാബുരാജ്, യു. മുഹമ്മദ്, ടി.ജി. രഘുനാഥപിള്ള, കെ.ആർ. രാജേന്ദ്രപ്രസാദ്, പി. ശിവപ്രിയൻ, ടി. സുബ്രഹ്മണ്യദാസ്, ജി. സഞ്ജീവ് ഭട്ട്, ടി.വി. രാജൻ, രാജൻ ചെങ്കിളിൽ, പി.ബി. വിശ്വേശ്വരപണിക്കർ, റീഗോ രാജു എന്നിവർ സംസാരിച്ചു. വേനല്‍ മഴ കര്‍ഷകര്‍ക്ക് തിരിച്ചടി കുട്ടനാട്: കനത്ത ചൂടില്‍ പെയ്ത വേനല്‍ മഴ ജനത്തിന് ആശ്വാസം പകര്‍ന്നെങ്കിലും കുട്ടനാട്ടിലെ പല പാടശേഖരങ്ങളിലെയും കര്‍ഷകര്‍ക്ക് തിരിച്ചടിയായി. നെല്ല് സംഭരണം നടക്കുന്ന പാടശേഖരങ്ങളിലും കൊയ്ത് പൂര്‍ത്തിയാകാത്ത പാടശേഖരങ്ങളിലെയും കര്‍ഷകരെയാണ് വേനല്‍ മഴ ചതിച്ചത്. നെല്ലില്‍ ഈര്‍പ്പത്തി​െൻറ പ്രശ്‌നം പറഞ്ഞ് മില്ലുടമകള്‍ കർഷകരെ പിഴിയുന്ന പ്രവണത കുട്ടനാട്ടിൽ പതിവാണ്. പാഡി ഓഫിസര്‍മാര്‍ ആഴ്ചകളെടുത്ത് ചര്‍ച്ചയെ തുടര്‍ന്നാണ് നെല്ല് സംഭരണം ആരംഭിച്ചത്. വേനല്‍ മഴ ഉണ്ടായതോടെ മില്ലുടമകള്‍ വീണ്ടും ഈര്‍പ്പത്തി​െൻറ പ്രശ്‌നം ചൂണ്ടിക്കാണിക്കാന്‍ തുടങ്ങിയിട്ടുണ്ട്. പുഞ്ചകൃഷി പൂര്‍ത്തിയാകാത്ത ഒട്ടേറെ പാടശേഖരങ്ങളിെലയും കര്‍ഷകര്‍ വെട്ടിലായിരിക്കുകയാണ്. പാടശേഖരത്ത് മഴവെള്ളം കെട്ടിനില്‍ക്കുന്നതിനാല്‍ കൊയ്‌തെടുക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നതോടൊപ്പം നെല്ലിന് ഈര്‍പ്പത്തി​െൻറ അംശം ഉണ്ടാവുകയും ചെയ്യുന്നു. തകഴി, അപ്പര്‍കുട്ടനാട്, മങ്കൊമ്പ്, എടത്വ, ചമ്പക്കുളം പ്രദേശങ്ങളിലെ കര്‍ഷകരെയാണ് മഴ ബുദ്ധിമുട്ടിലാക്കിയത്. വേനല്‍ക്കാല ശിൽപശാല ഏപ്രില്‍ നാല് മുതല്‍ കുട്ടനാട്: നാടകാചാര്യന്‍ കാവാലം നാരായണ പണിക്കരുടെ സ്മരണയില്‍ കുരുന്നുകൂട്ടത്തി​െൻറ 13ാമത് വേനല്‍ക്കാല ശിൽപശാല ഏപ്രില്‍ നാല് മുതല്‍ പത്തുവരെ കാവാലം ഗവ. എല്‍.പി സ്‌കൂളില്‍ നടക്കും. കാവാലം സോപാനത്തി​െൻറ ആഭിമുഖ്യത്തില്‍ കേന്ദ്ര സംഗീത നാടക അക്കാദമിയുടെ സഹായത്തോടെ കാവാലം പഞ്ചായത്ത്, കാവാലം സൂര്യ, കാവാലം സംസ്‌കൃതി, കടുന്തുടി എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പ് . കലയില്‍ താൽപര്യമുള്ള പത്തിനും 15നും മധ്യേ പ്രായമുള്ള കുട്ടികള്‍ക്ക് പങ്കെടുക്കാം. രജിസ്‌ട്രേഷന് ഫോണ്‍: 9446855817, 9447740756, 9446388514, 9447854433.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.