ഹരിപ്പാട് ​ബ്ലോക്ക്​ പഞ്ചായത്ത്​ ബജറ്റ്​

ഹരിപ്പാട്: ബ്ലോക്ക് പഞ്ചായത്തിൽ 69.14 കോടി വരവും 68.91 കോടി െചലവും പ്രതീക്ഷിക്കുന്ന ബജറ്റ് അവതരിപ്പിച്ചു. കാർഷിക മേഖലക്ക് ഊർജം പകരാൻ നെൽകൃഷി വികസനത്തിനും ജൈവപച്ചക്കറി വികസനത്തിനും കേരകർഷകരുടെ ക്ഷേമത്തിനും 75 ലക്ഷം വകയിരുത്തി. പാൽ ഉൽപാദനം വർധിപ്പിക്കാൻ പാലിന് സബ്സിഡി ഇനത്തിൽ 20 ലക്ഷം വകയിരുത്തി. കയർ വ്യവസായം പുനരുജ്ജീവിപ്പിക്കുന്നതിനും വനിത കയർ തൊഴിലാളികൾക്ക് തൊഴിൽ ലഭിക്കുന്നതിനും ചകിരി വാങ്ങൽ പദ്ധതി നടപ്പാക്കാൻ 15 ലക്ഷം നീക്കിവെച്ചു. വിശപ്പ് രഹിത ബ്ലോക്ക് പഞ്ചായത്ത് എന്ന ലക്ഷ്യത്തി​െൻറ ആദ്യപടിയായി ഫുഡ് പ്രോസസിങ് യൂനിറ്റിന് പദ്ധതി വിഹിതത്തിൽനിന്നും അഞ്ച് ലക്ഷവും ബാങ്ക് വായ്പ ഇനത്തിൽ രണ്ട് ലക്ഷവും വകയിരുത്തി. ലോൺട്രി വാഷിങ് യൂനിറ്റുകൾ ആരംഭിക്കാൻ 15.84 ലക്ഷം, യുവജനങ്ങൾക്ക് സ്വയംതൊഴിലിന് 32.20 ലക്ഷം, ഗ്രാമപഞ്ചായത്തുകളുമായി യോജിച്ച് മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് പഠനോപകരണങ്ങൾ നൽകാൻ അഞ്ച് ലക്ഷം, സാന്ത്വനം പാലിയേറ്റിവ് കെയർ പദ്ധതിക്ക് 20.42 ലക്ഷം, തൃക്കുന്നപ്പുഴ പഞ്ചായത്തിൽ ബഡ്സ് സ്കൂളിന് അഞ്ച് ലക്ഷം, ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സ്കോളർഷിപ് നൽകുന്ന പദ്ധതിക്ക് എട്ട് ലക്ഷം എന്നിങ്ങനെ നീക്കിവെച്ചു. തെരഞ്ഞെടുക്കപ്പെട്ട അംഗൻവാടികൾ പുനരുദ്ധരിച്ച് സ്മാർട്ട് അംഗൻവാടികൾ നിർമിക്കാൻ 20.17 ലക്ഷം, നിർവഹണ ഘട്ടത്തിലുള്ള പ്ലാസ്റ്റിക് ഷെഡിങ് യൂനിറ്റി​െൻറ തുടർ പ്രവർത്തനങ്ങൾക്കായി 15.34 ലക്ഷം, കരുവാറ്റ പഞ്ചായത്തിൽ നിർമിക്കാൻ ലക്ഷ്യമിടുന്ന പൊതു ശ്മശാനം പദ്ധതിക്ക് ബ്ലോക്ക് വിഹിതമായി 15 ലക്ഷം, ബ്ലോക്ക് പഞ്ചായത്തിൽ പൊതുജനങ്ങൾക്കായി സാനിട്ടറി കോംപ്ലക്സ് നിർമിക്കാൻ നിർമൽ പുരസ്കാര ഫണ്ടിൽനിന്നും 20 ലക്ഷം എന്നിങ്ങനെ വകയിരുത്തി. പട്ടികജാതി--വർഗ വിഭാഗങ്ങൾക്കായി കുട്ടികൾക്ക് മെറിട്ടോറിയസ് സ്കോളർഷിപ്പിനായി 20 ലക്ഷം, ഉദ്യോഗാർഥികൾക്ക് വിദേശത്ത് തൊഴിൽ നേടുന്നതിന് 10 ലക്ഷം, വിദ്യാർഥികൾക്ക് പഠനമുറി നിർമിക്കുന്നതിന് 28 ലക്ഷം, പട്ടിക വർഗത്തിന് ഭവന നിർമാണത്തിന് 2,80,000 രൂപയും വകയിരുത്തി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 2018-19 വർഷത്തിൽ ആകെ 41,31,52,170 രൂപയുടെ പ്രവർത്തനങ്ങളാണ് ലക്ഷ്യമിടുന്നത്. വൈസ് പ്രസിഡൻറ് ഗിരിജ സന്തോഷ് ബജറ്റ് അവതരിപ്പിച്ചു. പ്രസിഡൻറ് ബിജു കൊല്ലശ്ശേരി അധ്യക്ഷത വഹിച്ചു. സ്റ്റിയറിങ് കമ്മിറ്റി ചെങ്ങന്നൂർ: ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർഥി ഡി. വിജയകുമാറി​െൻറ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി ഫോർവേഡ് ബ്ലോക്ക് സ്റ്റിയറിങ് കമ്മിറ്റി രൂപവത്കരിച്ചു. പ്രവർത്തക യോഗം സംസ്ഥാന ജനറൽ സെക്രട്ടറി റാം മോഹൻ ഉദ്ഘാടനം ചെയ്തു. വനിത സ്ക്വാഡ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിന് പുരോഗമന മഹിള സമിതി സംസ്ഥാന സെക്രട്ടറി ലീലാഭവാനിയെ ചുമതലപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.