ചെങ്ങന്നൂരിൽ വികസനം തുടരണമെന്ന്​

ചെങ്ങന്നൂർ: സമാനതകളില്ലാത്ത വികസനപ്രവർത്തനങ്ങളാണ് ചുരുങ്ങിയ കാലത്തിനുള്ളിൽ കെ.കെ. രാമചന്ദ്രൻ നായർ എം.എൽ.എ ചെങ്ങന്നൂർ നിയോജക മണ്ഡലത്തിൽ നടപ്പാക്കിയതെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം സൂസൻ കോടി പറഞ്ഞു. ഈ വികസനം തുടരുന്നതിന് എൽ.ഡി.എഫ് സ്ഥാനാർഥി സജി ചെറിയാ​െൻറ വിജയം അനിവാര്യമാണ്. എൽ.ഡി.എഫ് ആലാ നോർത്ത് മേഖല കൺവെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ടി.എന്‍. രത്നാകരന്‍ അധ്യക്ഷത വഹിച്ചു. സ്ഥാനാർഥി സജി ചെറിയാൻ, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം ബി. രാഘവന്‍, എം.എച്ച്. റഷീദ്, സി.പി.െഎ സംസ്ഥാന കൗണ്‍സില്‍ അംഗം കെ.എം. ചന്ദ്രമോഹന്‍, എം. ശശികുമാര്‍, കെ.ഡി. രാധാകൃഷ്ണക്കുറുപ്പ്, സി. രാധാകൃഷ്ണന്‍, അശോകന്‍, ജോസ് പുതുവന, ഗിരീഷ് ഇലഞ്ഞിമേല്‍, പാർഥസാരഥി പ്രസാദ്, അഭിജിത്ത് ശര്‍മ എന്നിവര്‍ സംസാരിച്ചു. ടി.കെ. സോമൻ സ്വാഗതവും രാജപ്പന്‍ കൊച്ചുകണ്ണാട്ട് നന്ദിയും പറഞ്ഞു. ചെങ്ങന്നൂരിൽ വികസനത്തെ സി.പി.എം വിൽപനച്ചരക്കാക്കി -പി.എസ്. ശ്രീധരൻ പിള്ള ചെങ്ങന്നൂർ: വികസനം വിൽപനച്ചരക്കാക്കി തെരഞ്ഞെടുപ്പ് വിപണിയിൽ വിറ്റഴിക്കുന്ന സി.പി.എം നിലപാട് പ്രതിഷേധാർഹമെന്ന് എൻ.ഡി.എ സ്ഥാനാർഥി പി.എസ്. ശ്രീധരൻ പിള്ള പറഞ്ഞു. ഒരുനാടി​െൻറ വികസനത്തിൽ ഭരണകക്ഷിയും പ്രതിപക്ഷവും ഉൾപ്പെടെ വ്യത്യസ്ത പ്രസ്ഥാനങ്ങളുടെ കൂട്ടായ്മയും ഏക മനസ്സോടെയുള്ള യോജിച്ച പ്രവർത്തനവുമാണ് അഭികാമ്യം. ചെങ്ങന്നൂരി​െൻറ വികസനം ഉറപ്പുവരുത്താനും പ്രതാപം വീണ്ടെടുക്കാനുമുള്ള ഉദ്യമത്തിൽ ആരുമായും കൂട്ടുകൂടാൻ തയാറാണെന്നും സി.പി.എമ്മി​െൻറ ചെങ്ങന്നൂരിലെ തെറ്റായ പോക്കിൽ യു.ഡി.എഫ് കുറ്റകരമായ മൗനവും പരോക്ഷ പിന്തുണയും നൽകുകയാണെന്നും അദ്ദേഹം പ്രചാരണ പരിപാടികളിൽ ആരോപിച്ചു. വനിത ഒാട്ടോ ടാക്സിക്ക് സർക്കാർ സബ്സിഡി ചെങ്ങന്നൂർ: ബ്ലോക്ക് പഞ്ചായത്ത് 2018-19 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ വനിതകൾക്ക് സ്വയംതൊഴിലിന് ഒാട്ടോ ടാക്സി എന്ന പദ്ധതി പ്രകാരം അർഹതയുള്ളവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. നാലുചക്ര ഒാട്ടോ വാങ്ങുന്ന വനിതകൾക്ക് 70,000 രൂപ വീതം സർക്കാർ സബ്സിഡി നൽകും. പൊതുവിഭാഗത്തിലും പട്ടികജാതി വിഭാഗത്തിലും 13 പേർക്ക് വീതം 26 വനിതകൾക്കാണ് സഹായം. അപേക്ഷകർ ബ്ലോക്ക് പഞ്ചായത്ത് പ്രദേശവാസികളും തൊഴിൽരഹിതരായ വനിതകളുമായിരിക്കണം. സമാന ടാക്സി വാഹനം ഉണ്ടായിരിക്കരുത്. ഡ്രൈവിങ് ലൈസൻസും ബാഡ്ജും ഉണ്ടാകണം. എംപ്ലോയ്മ​െൻറ് എക്സ്ചേഞ്ചിലോ സംരംഭകത്വ സഹായ മിഷനിലോ പേര് രജിസ്റ്റർ ചെയ്തവരാകണം. കൂടുതൽ വിവരങ്ങൾക്ക് ബ്ലോക്ക് വ്യവസായ വികസന ഒാഫിസുമായി ബന്ധപ്പെടണം. ഫോൺ: 9745587515.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.