കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ 2018--19 വർഷത്തെ എം.എ, എം.എസ്സി, എം.എസ്.ഡബ്ല്യു, എം.പി.എഡ്, എം.എഫ്.എ, പി.ജി ഡിപ്ലോമ േപ്രാഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കാലടി മുഖ്യകേന്ദ്രത്തിലും പ്രാദേശിക കേന്ദ്രങ്ങളിലുമായിരിക്കും കോഴ്സുകൾ നടത്തുക. വിശദവിവരങ്ങൾക്കും േപ്രാസ്പെക്ടസിനും ഓൺലൈനിൽ അപേക്ഷിക്കാനും www.ssus.ac.in, www.ssusonline.org വെബ്സൈറ്റുകൾ ഉപയോഗിക്കാം. എം.ഫിൽ പരീക്ഷ കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല മേയ് ഏഴിന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ എം.ഫിൽ പരീക്ഷക്ക് ഇപ്പോൾ അപേക്ഷിക്കാം. പിഴയില്ലാതെ ഏപ്രിൽ ആറുവരെ ഫീസടക്കാം. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക. വാക്-ഇൻ -ഇൻറർവ്യൂ കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല പെയിൻറിങ് (കലാചരിത്രം) വിഭാഗത്തിലേക്ക് താൽക്കാലിക അധ്യാപക ഒരു ഒഴിവിലേക്ക് വാക്-ഇൻ ഇൻറർവ്യൂ നടത്തും. യു.ജി.സി യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഏപ്രിൽ രണ്ടിന് രാവിലെ 11ന് പെയിൻറിങ് വിഭാഗത്തിൽ എത്തണം. യാത്രപ്പടി നൽകില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.