നെല്‍കൃഷിക്ക്​ ഊന്നല്‍ നല്‍കി മാരാരിക്കുളം വടക്ക് പഞ്ചായത്ത് ബജറ്റ്

മാരാരിക്കുളം: സമ്പൂര്‍ണ . 40 ശതമാനം തുകയാണ് കാര്‍ഷിക മേഖലക്കായി മാറ്റിവെച്ചത്. മുഴുവന്‍ തരിശുനിലങ്ങളും ഏറ്റെടുത്ത് സമ്പൂര്‍ണ നെല്‍കൃഷി ഗ്രാമമായി പഞ്ചായത്തിനെ മാറ്റാന്‍ പദ്ധതിയും ആവിഷ്‌കരിച്ചിട്ടുണ്ട്. ശുചിത്വം, മാലിന്യ നിര്‍മാര്‍ജനം, പ്ലാസ്റ്റിക്മുക്ത ഗ്രാമം, ഡിസ്‌പോസിബിള്‍ രഹിത പഞ്ചായത്ത്, നൂതന തൊഴില്‍ സംരംഭം, സ്ത്രീ സൗഹൃദ പദ്ധതികള്‍, ശിശുക്കള്‍, വയോധികര്‍, വികലാംഗര്‍, അഗതികള്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കായി പ്രത്യേക പദ്ധതികളും ആവിഷ്‌കരിച്ചിട്ടുണ്ട്. കരപ്പുറത്തി​െൻറ സവിശേഷ സാഹചര്യങ്ങളെ മുന്‍നിര്‍ത്തി നാളികേര വികസനം, ഇടവിള പരിപാലനം എന്നിവക്കും പണം നീക്കിവെച്ചു. തുല്യനീതിയും സാമൂഹിക നീതിയും ഉറപ്പുവരുത്തി സ്ത്രീകളുടെ വരുമാന വര്‍ധനക്കും തൊഴില്‍ സംരക്ഷണത്തിനും സാമൂഹിക സുരക്ഷക്കും മുന്‍ഗണന നല്‍കുന്ന ജെന്‍ഡര്‍ ബജറ്റാണ് അംഗീകരിച്ചത്. 132.82 കോടി െചലവും 2,47,30,406 രൂപ മിച്ചവുമുള്ള ബജറ്റാണ് വൈസ് പ്രസിഡൻറ് ഷീബ എസ്. കുറുപ്പ് അവതരിപ്പിച്ചത്. പ്രസിഡൻറ് ഡി. പ്രിയേഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. പി.ബി. സുര, കെ.കെ. രമണന്‍, സെക്രട്ടറി കെ.എം. ഷിബു, പി.കെ. പൊന്നപ്പന്‍, റെജികുമാര്‍ എന്നിവര്‍ സംസാരിച്ചു. ഭവന നിർമാണ മേഖലക്ക് പ്രാമുഖ്യം നൽകി പട്ടണക്കാട് ബ്ലോക്ക് ബജറ്റ് തുറവൂർ: ആരോഗ്യം, ഭവന നിർമാണ മേഖലക്കും പ്രാമുഖ്യം നൽകി പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു. 57,26,05,456 രൂപ വരവും 57,07,22,838 രൂപ ചെലവും 18,82,618 രൂപ നീക്കിബാക്കിയുമുള്ള ബജറ്റിന് അംഗീകാരമായി. ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വീട് നിർമാണത്തിന് ഒരുകോടിയും പട്ടികജാതി വനിതകൾക്ക് ഭൂമി വാങ്ങാൻ ഒരുകോടിയും നീക്കിവെച്ചു. തുറവൂർ താലൂക്ക് ആശുപത്രിയും ആശുപത്രിക്ക് കീഴിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തി​െൻറ വികസനത്തിന് 60 ലക്ഷം, തൊഴിലുറപ്പ് പദ്ധതിക്ക് 29 കോടി, പട്ടിക വർഗക്കാരുടെ വികസനത്തിന് 40 ലക്ഷം, പ്ലാസ്റ്റിക് ശേഖരണ യൂനിറ്റിന് 50 ലക്ഷം, ഹരിത കർമസേനക്ക് 40 ലക്ഷം, പശ്ചാത്തല സൗകര്യങ്ങൾക്ക് 10 കോടിയും ബജറ്റിൽ വകയിരുത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് സി.ടി. വിനോദ് ബജറ്റ് അവതരിപ്പിച്ചു. പ്രസിഡൻറ് മണി പ്രഭാകരൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. പശ്ചാത്തല മേഖലക്ക് ഊന്നൽ നൽകി എഴുപുന്ന പഞ്ചായത്ത് ബജറ്റ് അരൂർ: സേവന മേഖലക്കും പശ്ചാത്തല മേഖലക്കും ഊന്നൽ നൽകി എഴുപുന്ന പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.കെ. ജോണപ്പൻ ബജറ്റ് അവതരിപ്പിച്ചു. ലൈഫ് മിഷൻ പദ്ധതിക്ക് 70 ലക്ഷം, ഭവന പുനരുദ്ധാരണത്തിന് 40 ലക്ഷം, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് 3.5 കോടി, മാലിന്യ സംസ്കരണത്തിന് 10 ലക്ഷം, സ്കൂളുകൾക്ക് സ്മാർട്ട് കിച്ചൺ പദ്ധതിക്കായി രണ്ടുലക്ഷം, കളിസ്ഥലത്തിന് 25 ലക്ഷം, പൊതുശ്മശാനത്തിന് 30 ലക്ഷം, വനിത ശാക്തീകരണത്തിന് 30 ലക്ഷം എന്നിങ്ങനെ വകയിരുത്തി. ഉൽപാദന മേഖലക്ക് 78 ലക്ഷവും പശ്ചാത്തല മേഖലയിൽ 1.80 കോടി, റോഡുകൾക്കും റോഡ് നവീകരണത്തിനും 48 ലക്ഷം നീക്കിവെച്ചു. 16,20,68,550 രൂപ വരവും 16,06,24,000 രൂപ ചെലവും 14,44,550 രൂപ നീക്കിയിരിപ്പുമുള്ള ബജറ്റാണ് അവതരിപ്പിച്ചത്. പ്രസിഡൻറ് എസ്.ടി. ശ്യാമളകുമാരി അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.