വിഷ്ണുനാഥും കൊടിക്കുന്നിലും മാപ്പ്​ പറയണം ^കെ.കെ. രാമചന്ദ്രൻ നായരുടെ മകൻ

വിഷ്ണുനാഥും കൊടിക്കുന്നിലും മാപ്പ് പറയണം -കെ.കെ. രാമചന്ദ്രൻ നായരുടെ മകൻ ചെങ്ങന്നൂർ: വോട്ട് ലക്ഷ്യമാക്കി സർക്കാറിനെയും ത​െൻറ പിതാവിനെയും അപമാനിക്കുന്ന പി.സി. വിഷ്ണനാഥും കൊടിക്കുന്നിൽ സുരേഷും അടക്കമുള്ള കോൺഗ്രസ് നേതാക്കൾ പ്രസ്താവനകൾ പിൻവലിച്ച് പരസ്യമായി മാപ്പ് പറയണമെന്ന് അന്തരിച്ച ചെങ്ങന്നൂർ എം.എൽ.എ കെ.കെ. രാമചന്ദ്രൻ നായരുടെ മകൻ ആർ. പ്രശാന്ത്. കുടുംബത്തെ അപമാനിക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്ന സമീപനം ഒഴിവാക്കണമെന്നും സി.പി.എം നേതാക്കളുടെ സാന്നിധ്യത്തിൽ നടത്തിയ വാർത്തസമ്മേളനത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു. പിതാവി​െൻറ തെരഞ്ഞെടുപ്പ് െചലവുകളെല്ലാം പാർട്ടിയാണ് വഹിച്ചത്. അസുഖമാണെന്ന് അറിഞ്ഞപ്പോൾ തന്നെ മന്ത്രി ജി. സുധാകരനും ജില്ല സെക്രട്ടറി സജി ചെറിയാനും അടക്കമുള്ള നേതാക്കൾ വീട്ടിൽ വരുകയും ചികിത്സക്ക് ആവശ്യമായ സഹായങ്ങൾ ചെയ്യുകയുമുണ്ടായി. മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അടക്കമുള്ള നേതാക്കൾ നിരന്തരം അന്വേഷിക്കുകയും സഹായിക്കുകയും ചെയ്തിരുന്നു. പാർട്ടി നിർദേശം അനുസരിച്ച് ഏറ്റവും ആധുനിക ചികിത്സ സൗകര്യം ലഭിക്കുന്ന ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെലവിനായി 30 ലക്ഷം മുൻകൂറായി അക്കൗണ്ടിൽ നിക്ഷേപിക്കുകയും ചെയ്തു. ബാക്കി വന്ന 22 ലക്ഷം സർക്കാറിലേക്ക് തിരിച്ചടച്ചു. മരണശേഷമുള്ള ആദ്യ മന്ത്രിസഭ യോഗത്തിൽ എ​െൻറ വിദ്യാഭ്യാസ യോഗ്യതക്കനുസരിച്ച് സർക്കാർ ജോലി നൽകാനും അമ്മക്ക് പെൻഷനും അച്ഛ​െൻറ പേരിലുള്ള കടങ്ങളെല്ലാം തീർക്കാനുള്ള ഫണ്ടുകളും അനുവദിച്ചു. ഇത്രയും കാര്യങ്ങൾ ചെയ്ത സർക്കാറിനെയും പാർട്ടിയെയുമാണ് അപമാനിക്കുന്നത് -പ്രസ്താവനയിൽ ആരോപിച്ചു. യു.ഡി.എഫും-ബി.ജെ.പിയും ജനശ്രദ്ധ തിരിക്കുന്നു -എൽ.ഡി.എഫ് ചെങ്ങന്നൂർ: വികസന രാഷ്ട്രീയത്തിന് പകരം ചെങ്ങന്നൂർ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ ജനശ്രദ്ധ തിരിക്കാൻ യു.ഡി.എഫും-ബി.ജെ.പിയും ശ്രമിക്കുന്നതായി എൽ.ഡി.എഫ് നിയോജകമണ്ഡലം ഭാരവാഹികളായ പി. വിശ്വംഭര പണിക്കരും എം.എച്ച്. റഷീദും വാർത്തസമ്മേളനത്തിൽ ആരോപിച്ചു. മതവിദ്വേഷം വളർത്തി ജാതിയുടെ പേരിൽ ജനങ്ങളെ ഭിന്നിപ്പിച്ച് വോട്ട് നേടാനാണ് ബി.ജെ.പിയുടെ പരിശ്രമം. യു.ഡി.എഫ് നട്ടാൽ കുരുക്കാത്ത നുണപ്രചാരണങ്ങൾക്കാണ് തുടക്കമിട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പ് കൺവെൻഷനിൽ കെ.കെ. രാമചന്ദ്രൻ നായർ രോഗബാധിതനായിരിക്കെ പാർട്ടിയും സർക്കാറും സഹായിച്ചില്ലെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പിയും മുൻ എം.എൽ.എ പി.സി. വിഷ്ണുനാഥും ആരോപണം ഉന്നയിച്ചത് ഇതി​െൻറ ഭാഗമാണ്. വരട്ടാർ പാലത്തിന് കെ.കെ.ആറി​െൻറ പേര് നൽകും. അദ്ദേഹത്തി​െൻറ പട്ടട എരിഞ്ഞടങ്ങും മുേമ്പ സങ്കുചിത രാഷ്ട്രീയ ലക്ഷ്യത്തോടെ നടത്തുന്ന ക്രൂരമായ വ്യാജ പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.