ലോക ക്ഷയരോഗദിനം ഇന്ന്്; ആരോഗ്യവകുപ്പി​െൻറ പ്രവർത്തനങ്ങൾ മന്ദഗതിയിൽ

ആലപ്പുഴ: ജില്ലയിൽ ആരോഗ്യവകുപ്പ് നടത്തുന്ന ക്ഷയരോഗ നിവാരണപ്രവർത്തനങ്ങൾ മന്ദഗതിയിൽ. രോഗികൾ ചികിത്സ പൂർണമാക്കാത്തതാണ് രോഗപ്രതിരോധ പ്രവർത്തനങ്ങൾ പാളാൻ കാരണമെന്ന് അധികൃതർ പറയുന്നു. രോഗനിവാരണത്തിന് ആറുമുതൽ ഒമ്പത് മാസം വരെ മരുന്ന് ഉപയോഗിക്കണം. എന്നാൽ, രണ്ടുമാസം മാത്രമാണ് ചിലർ മരുന്ന് ഉപയോഗിക്കുന്നത്. ഇതാണ് രോഗവ്യാപനം തടയാൻ കഴിയാതെപോകുന്നത്. പകർച്ചവ്യാധിയുടെ ഗണത്തിൽപെടുന്ന ക്ഷയരോഗത്തെ ജനം ഗൗരവത്തോടെ സമീപിക്കുന്നിെല്ലന്ന് ജില്ല ടി.ബി ഓഫിസർ ഡോ. കെ. വേണുഗോപാൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു. മരണത്തിനുവരെ കാരണമായേക്കാവുന്ന ഈ രോഗം എത്രയും പെെട്ടന്ന് സുഖപ്പെടുത്തേണ്ടതാണ്. ക്ഷയരോഗ നിർമാർജനത്തിന് ജില്ല ടി.ബി കേന്ദ്രം കേന്ദ്രീകരിച്ച് നല്ല പ്രവർത്തനങ്ങളാണ് നടക്കുന്നത്. 6000 അരോഗ്യപ്രവർത്തകരെയാണ് പ്രതിരോധം, ബോധവത്കരണം എന്നിവക്ക് നിയോഗിച്ചത്. ജില്ലയിലെ 5.45 ലക്ഷത്തോളം വീടുകൾ കയറി ഇവർ പ്രവർത്തിക്കും. രോഗികളെ കണ്ടെത്തി 4000 രൂപ ചെലവ് വരുന്ന രോഗപ്രതിരോധ ശക്തി തിരിച്ചറിയുന്ന പരിശോധനകൾ നടത്തും. സ്വകാര്യ ആശുപത്രികളെയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രണ്ടാഴ്ചയിൽ കൂടുതലുള്ള ചുമ, വിശപ്പില്ലായ്മ, ശരീരഭാരം കുറയൽ, വൈകീട്ടത്തെ പനി, രക്തം കലർന്ന കഫം, നെഞ്ചുവേദന തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ. ഇത്തരം ലക്ഷണം കണ്ടെത്തിയവരെ ആരോഗ്യപ്രവർത്തകർ ആശുപത്രിയിൽ അയക്കുകയും അവരെ കഫം, സി.ബി നാറ്റ് എന്നീ പരിശോധനകൾക്ക് വിധേയമാക്കും. ലോകാരോഗ്യ സംഘടന നിർദേശപ്രകാരമുള്ള ക്ഷയരോഗ നിവാരണ ഔഷധം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് എല്ലാ സർക്കാർ ആശുപത്രികളിലും മരുന്ന് സൗജന്യമായി നൽകിവരുന്നുണ്ട്. ക്ഷയരോഗ ദിനാചരണം ഇന്ന് ആലപ്പുഴ: ആരോഗ്യവകുപ്പി​െൻറ നേതൃത്വത്തിൽ ലോക ക്ഷയരോഗ ദിനാചരണം ശനിയാഴ്ച രാവിലെ 10ന് പാതിരപ്പള്ളി ഏയ്ഞ്ചൽ കിങ് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ജില്ല ടി.ബി ഓഫിസർ ഡോ.പി. വേണുഗാപാൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 9.30ന് പൂങ്കാവ് ജങ്ഷനിൽ ബോധവത്കരണ റാലി ആരംഭിക്കും. തുടർന്ന് പൊതുസമ്മേളനം മന്ത്രി ഡോ. ടി.എം. തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. കലക്ടർ ടി.വി. അനുപമ മുഖ്യപ്രഭാഷണം നടത്തും. ജില്ല മെഡിക്കൽ ഓഫിസർ ഡോ. ഡി. വസന്തദാസ് ക്ഷയരോഗദിന സന്ദേശം നൽകും. ദേശീയ ആരോഗ്യദൗത്യം ജില്ല പ്രോഗ്രാം മാനേജർ ഡോ. പി.വി. അരുൺ ക്ഷയരോഗദിന പ്രതിജ്ഞ നടത്തും. 11ന് 'ക്ഷയരോഗ നിവാരണം സാമൂഹിക പങ്കാളിത്തത്തോടെ' വിഷയത്തിൽ സെമിനാർ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.