ദേശീയപാത വികസനം: വ്യാപാരികളുടെ പുനരധിവാസ സമരപ്രഖ്യാപന കൺ​െവൻഷന് 27ന് തുടക്കം

ആലപ്പുഴ: ദേശീയപാത വികസനത്തിന് വ്യാപാരികൾ എതിരല്ലെന്നും ഇതുമായി സഹകരിക്കുന്ന കച്ചവടക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാറി​െൻറ ഭാഗത്തുനിന്ന് ആത്മാർഥ ശ്രമം ഉണ്ടാകണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര വാർത്തസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ സർക്കാർ പ്രഖ്യാപിച്ച പുനരധിവാസ പാക്കേജ് നടപ്പാക്കണം. ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി, പൊതുമരാമത്ത് മന്ത്രി എന്നിവർക്ക് നിരവധി തവണ നിവേദനങ്ങൾ നൽകിയിട്ടും പ്രയോജനം ഉണ്ടായില്ല. സർക്കാർ നിസ്സഹകരണത്തിനെതിരെ സംസ്ഥാന വ്യാപകമായി നടക്കുന്ന ആദ്യ സമരപ്രഖ്യാപന കൺെവൻഷൻ 27ന് വൈകീട്ട് മൂന്നിന് ആലപ്പുഴ ജ്യുവൽ ഹാളിൽ നടക്കുമെന്ന് അദ്ദേഹം പറഞ്ഞു. സ്ഥലം ഏറ്റെടുക്കുമ്പോൾ വസ്തുവി​െൻറയും കെട്ടിടത്തി​െൻറയും ഉടമകൾക്ക് ലഭിക്കുന്നതുപോലെ വാടകക്കിരിക്കുന്ന കച്ചവടക്കാർക്കും തൊഴിലാളികൾക്കും അർഹമായ നഷ്ടപരിഹാരം നൽകുക, ഏറ്റെടുത്ത സ്ഥലത്തി​െൻറ വില മുൻകൂട്ടി പ്രഖ്യാപിക്കുക, പൂർണമായും കടകൾ നഷ്ടപ്പെടുന്നവരെ തെരഞ്ഞെടുക്കപ്പെടുന്ന സ്ഥലങ്ങളിൽ പ്രത്യേക സ്ഥലം ഏറ്റെടുത്ത് ഷോപ്പിങ് കോംപ്ലക്സുകൾ നിർമിച്ച് പുനരധിവസിപ്പിക്കുക, സ്ഥലം ഏറ്റെടുത്തശേഷം ബാക്കി വരുന്ന സ്ഥലത്ത് വ്യാപാരസ്ഥാപനം തുടങ്ങാൻ മാനദണ്ഡങ്ങളിൽ ഇളവ് നൽകുക, കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികളുടെ വായ്പ എഴുതിത്തള്ളുക തുടങ്ങിയ നിർദേശങ്ങളും സർക്കാറി​െൻറ മുന്നിൽ ഉന്നയിച്ചിട്ടുണ്ട്. ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമര തുടരും. വാർത്തസമ്മേളനത്തിൽ ജില്ല ജനറൽ സെക്രട്ടറി വി. സബിൽ രാജ്, വൈസ് പ്രസിഡൻറുമാരായ കെ.എസ്. മുഹമ്മദ്, സാജു പാർഥസാരഥി, പ്രതാപൻ സൂര്യാലയം, ആർ. സുഭാഷ്, സെക്രട്ടറി മുജീബ് റഹ്മാൻ, യൂത്ത് വിങ് ജില്ല പ്രസിഡൻറ് സുനീർ ഇസ്മായിൽ, ജില്ല സെക്രട്ടേറിയറ്റ് അംഗം നസീർ പുന്നക്കൽ എന്നിവരും പങ്കെടുത്തു. ശാക്തീകരണ ക്യാമ്പ് ആലപ്പുഴ: സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മഹല്ല് സാരഥികള്‍ക്ക് മഹല്ല് ശാക്തീകരണ ക്യാമ്പ് ശനിയാഴ്ച രാവിലെ ഒമ്പത് മുതല്‍ ആലപ്പുഴ പടിഞ്ഞാേറ മഹല്ല് ജുമാമസ്ജിദിന് സമീപത്തെ മക്ക ടവറിൽ നടക്കും. ഹദിയത്തുല്ല തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡൻറ് കുന്നപ്പള്ളി മജീദ് അധ്യക്ഷത വഹിക്കും. ഒന്നാം സെഷനില്‍ 'മഹല്ല് സമുദ്ധാരണം മഹല്ല് സാരഥികളിലൂടെ' വിഷയത്തില്‍ ഹംസ മേലാറ്റൂര്‍ ക്ലാസിന് നേതൃത്വം നല്‍കും. ഉച്ചക്കുശേഷം 'ലൈറ്റ് ഓഫ് മദീന' വിഷയത്തില്‍ മുനീര്‍ ഹുദവി ഫറോക്ക് ക്ലാസിന് നേതൃത്വം നല്‍കും. ജില്ലയിലെ 150 മഹല്ല് ജമാഅത്തുകളില്‍നിന്ന് പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.