കൂടുതല്‍ കേരള കോണ്‍ഗ്രസുകള്‍ എൻ.ഡി.എയിലേക്ക് വരും ^പി.സി. തോമസ്

കൂടുതല്‍ കേരള കോണ്‍ഗ്രസുകള്‍ എൻ.ഡി.എയിലേക്ക് വരും -പി.സി. തോമസ് ചെങ്ങന്നൂര്‍: കൂടുതല്‍ കേരള കോണ്‍ഗ്രസുകള്‍ എൻ.ഡി.എയിലേക്ക് വരുമെന്ന് കേരള കോണ്‍ഗ്രസ് ലീഡര്‍ പി.സി. തോമസ്. കേരള കോണ്‍ഗ്രസ് ചെങ്ങന്നൂര്‍ നിയോജക മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ കേരള കോണ്‍ഗ്രസുകളുമായും ചര്‍ച്ച നടത്തിവരുകയാണ്. ചിലര്‍ക്ക് എൻ.ഡി.എ ബന്ധത്തോട് താൽപര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡൻറ് റജി ജോണ്‍ അധ്യക്ഷത വഹിച്ചു. ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരന്‍, എൻ.ഡി.എ സ്ഥാനാർഥി പി.എസ്. ശ്രീധരന്‍ പിള്ള, ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡൻറ് പി.കെ. കൃഷ്ണദാസ്, കേരള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി രാജന്‍ കണ്ണാട്ട്, ബി.ജെ.പി ജില്ല സെക്രട്ടറി കെ. സോമന്‍, കേരള കോണ്‍ഗ്രസ് നേതാക്കളായ ജസ്റ്റിൻ രാജ്, ആമ്പല്ലൂര്‍ രവീന്ദ്രനാഥ്, രാജന്‍ ഇഞ്ചക്കാട്ടില്‍, ശരത്ചന്ദ്രന്‍, ഗീത കുശലന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.