കയർ ഭൂവസ്​ത്ര വിപണിക്ക് ആശ്വാസമായി 'അനുഗ്രഹ തേജസ്സ്​'

ആലപ്പുഴ: കേന്ദ്ര സർക്കാറി​െൻറ ചെറു-സൂക്ഷ്മ വ്യവസായ മന്ത്രാലയത്തി​െൻറ കീഴിലുള്ള കയർ ബോർഡി​െൻറ കലവൂരിലെ കേന്ദ്ര കയർ ഗവേഷണ സ്ഥാപനത്തിൽ അത്യുൽപാദനശേഷിയുള്ള പുതിയ യന്ത്രത്തറി കയർ ബോർഡ് ചെയർമാൻ ഇ.െജ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഇറക്കുമതി ചെയ്ത യന്ത്രത്തറിയിൽ 120 മീറ്റർ മാത്രം ഭൂവസ്ത്രം ഉൽപാദിപ്പിക്കുമ്പോൾ സി.സി.ആർ.ഐ എൻജിനീയറിങ് വിഭാഗം രൂപകൽപന ചെയ്ത ഈ യന്ത്രത്തറിയിൽ 400 മുതൽ 450 മീറ്റർ വരെ ഉൽപാദിപ്പിക്കാം. പരമ്പരാഗത തറിയിൽ പരമാവധി 50-70 മീറ്റർ വരെ ഉൽപാദനം നടത്തുമ്പോൾ അഞ്ചിരട്ടി ഉൽപാദന മികവാണ് പുതിയ യന്ത്രത്തറിക്ക്. മിതമായ പരിശീലനത്തിലൂടെ കയർ ഉദ്യമ യോജന പ്രകാരം യുവ സംരംഭകർക്ക് പുത്തൻ പ്രതീക്ഷയേകുന്നതാണ് 'അനുഗ്രഹ തേജസ്സ്' എന്ന പുതിയ യന്ത്രം. കേന്ദ്ര-സംസ്ഥാന സർക്കാറി​െൻറ പദ്ധതിയനുസരിച്ച് തണ്ണീർത്തട സംരക്ഷണം, ജല േസ്രാതസ്സുകളുടെ പരിരക്ഷ, മണ്ണൊലിപ്പ് തടയൽ, റോഡുകളുടെയും കുന്നിൻചരിവുകളുടെയും സംരക്ഷണം, കുട്ടനാടൻ പാടശേഖരങ്ങളിലെ മടവീഴ്ചക്ക് പരിഹാരമാകുന്ന ബണ്ട് നിർമാണം, ഗ്രാമീണ റോഡുകളുടെ നിർമാണത്തിനും കളനിയന്ത്രണത്തിനും പുതയിടലിനും ഉപയോഗിക്കുന്ന കയർ ഭൂവസ്ത്ര നിർമാണത്തിന് വലിയ വിപണി സാധ്യതയാണുള്ളത്. വൻ മുടക്കുമുതൽ ഇല്ലാതെ സർക്കാറി​െൻറ മുദ്ര ബാങ്ക് പദ്ധതിയിലൂടെ സംരംഭകർക്ക് ലാഭകരമായി ഈ യന്ത്രത്തറി സ്ഥാപിക്കാം. പുതിയ യന്ത്രത്തറി കലവൂരിെല കയർ ഗവേഷണ കേന്ദ്രത്തിൽ പ്രവൃത്തിദിനങ്ങളിൽ കാണുന്നതിനും പ്രവർത്തനക്ഷമത ബോധ്യപ്പെടാനും അവസരം ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടന ചടങ്ങിൽ കയർ ബോർഡ് സെക്രട്ടറി ഡി.പി.എസ്. നേഗി, ബോർഡ് അംഗങ്ങൾ, ഡയറക്ടർ ഡോ. അനിത ദാസ് രവീന്ദ്രനാഥ് തുടങ്ങിയവർ പങ്കെടുത്തു. ദേശീയതയെ വർഗീയതയായി ചിത്രീകരിക്കുന്നു -അമ്പലപ്പുഴ ഗോപകുമാർ ആലപ്പുഴ: ദേശീയതയെ വര്‍ഗീയതയായി ചിത്രീകരിച്ച് ദേശവിരുദ്ധപ്രവര്‍ത്തനങ്ങളെ മഹത്വവത്കരിക്കുന്നതാണ് സമകാലിക ദുരന്തമെന്ന് ഡോ. അമ്പലപ്പുഴ ഗോപകുമാര്‍. ഭാരതീയ വിചാരകേന്ദ്രം ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിചാരകേന്ദ്രം ജില്ല പ്രസിഡൻറ് ഡോ. ഡി. രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് സെമിനാറിൽ വിചാരകേന്ദ്രം അക്കാദമിക് ഡയറക്ടര്‍ ഡോ. കെ.എന്‍. മധുസൂദനന്‍പിള്ള 'ദേശവിരുദ്ധത, അരാജകത്വം, കമ്യൂണിസം' വിഷയം അവതരിപ്പിച്ചു. വി. ആനന്ദന്‍ അധ്യക്ഷത വഹിച്ചു. ജി. മോഹനന്‍ നായര്‍, അശ്വന്ത് എന്നിവര്‍ സംസാരിച്ചു. സമാപന സമ്മേളനം സംസ്ഥാന വൈസ് പ്രസിഡൻറ് ഡോ. എസ്. ഉമാദേവി ഉദ്ഘാടനം ചെയ്തു. ഹരികുമാര്‍ ഇളയിടത്ത്, ജെ. മഹാദേവന്‍, പി.എസ്. സുരേഷ്, ഷിജു തറയില്‍, ജോസ് സെബാസ്റ്റ്യന്‍, ഗണേശ് നമ്പൂതിരി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.