ഇൻബോക്​സ് ​ ആലപ്പുഴ ബൈപ്പാസ്; വാഹനയാത്രക്കാരെ വഴിതെറ്റിക്കുന്ന അറിയിപ്പ് ബോർഡ് മാറ്റണം

ആലപ്പുഴ ബൈപാസ് നിർമാണം പൂർത്തിയാക്കാതെ കൊമ്മാടി, കളർകോട് ഭാഗങ്ങളിൽ ബൈപാസ് എന്ന അറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചത് യാത്രക്കാർക്ക് തെറ്റായ സന്ദേശം നൽകുന്നു. അന്യ ജില്ലകളിൽനിന്ന് വരുന്ന വാഹന യാത്രക്കാർ ഉൾപ്പെടെ നിരവധി പേരാണ് ഇത് അറിയാതെ ബുദ്ധിമുട്ടുന്നത്. നിർമാണം പൂർത്തിയാക്കാതെ അറിയിപ്പ് ബോർഡ് സ്ഥാപിച്ചത് ജനങ്ങളെ വഴിതെറ്റിക്കാനേ ഉപകരിക്കൂ. ഇത് ഇവിടെനിന്ന് മാറ്റുകയോ പകരം നിർമാണം പുരോഗമിക്കുകയാണെന്ന ബോർഡ് സ്ഥാപിക്കുകയോ ചെയ്യണം. - കെ. ബാബു ആലപ്പുഴ റോഡിൽ മണ്ണ്; ദുരിതത്തിലായി യാത്രക്കാർ മണ്ണഞ്ചേരി പഞ്ചായത്തിലെ പ്രധാന റോഡുകളിലെ മണ്ണ് നീക്കാത്തത് വാഹന യാത്രക്കാര്‍ക്കും കാല്‍നടക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. ജപ്പാന്‍ കുടിവെള്ള പദ്ധതിക്ക് പൈപ്പ് സ്ഥാപിക്കുന്നതി‍​െൻറ ഭാഗമായാണ് റോഡിന് വശം കുഴിച്ചത്. എന്നാൽ, പൈപ്പ് സ്ഥാപിച്ച ശേഷവും റോഡിൽനിന്ന് മണ്ണ് നീക്കിയിട്ടില്ല. പൈപ്പ് സ്ഥാപിച്ച ചില ഇടങ്ങളിൽ മണ്ണിടാനുമുണ്ട്. റോഡിലെ മണ്ണ് നീക്കാൻ അധികൃതർ നടപടി സ്വീകരിക്കണം. - കെ. നസിറുദ്ദീൻ മണ്ണഞ്ചേരി റെയിൽവേ ലെവൽക്രോസ് സഞ്ചാരയോഗ്യമാക്കണം തകഴി, കരുമാടി പടഹാരം റെയിൽവേ ലെവൽ ക്രോസ് സഞ്ചാരയോഗ്യമല്ലാതായിട്ട് നാളുകളേറെയായി. പലതവണ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും അവഗണനയാണ്. ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോകൾക്കും ഇതുവഴിപോകാൻ വളരെ ബുദ്ധിമുട്ടാണ്. - ഷുക്കൂർ കരുത്തേടം ഓട്ടോ ഡ്രൈവേഴ്സ് കരുമാടി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.