ജില്ലയിൽ 10,000 കോടിയുടെ വികസനം; മൊബിലിറ്റി ഹബ് രൂപരേഖ ഉടൻ -മന്ത്രി സുധാകരൻ ആലപ്പുഴ: എൽ.ഡി.എഫ് സർക്കാർ അധികാരമേറ്റശേഷം വിവിധ വകുപ്പുകളുടേതായി 10,000 കോടിയുടെ വികസനപ്രവർത്തനമാണ് ജില്ലയിൽ നടന്നുവരുന്നതെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ. നഗരസഭപ്രദേശത്ത് മാത്രം 2500 കോടിയുടെ പ്രവർത്തനം നടക്കുന്നു. നഗരത്തിെൻറ മുഖച്ഛായ മാറ്റുന്ന 900 കോടി ചെലവുള്ള മൊബിലിറ്റി ഹബിെൻറ വിശദമായ പദ്ധതി രൂപരേഖ തയാറാക്കി വരുകയാണെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ അഗ്നിരക്ഷാ നിലയത്തിലെ ശൗചാലയ സമുച്ചയം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മൊബിലിറ്റി ഹബ് വരുന്നതോടെ നിലയം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ സർക്കാറിെൻറ വലിയതോതിലുള്ള വികസനപ്രവർത്തനങ്ങൾ ഉണ്ടാകും. ജില്ല കോടതിക്ക് സമീപത്തുനിന്ന് ഏറ്റുമാനൂർ വരെ 600 കോടിയുടെ റോഡ് നവീകരണ പ്രവർത്തനമാണ് വരുന്നത്. ഇതിന് കരാർ നൽകിക്കഴിഞ്ഞു. തുടങ്ങിയിട്ട് 40 വർഷമായിട്ടും പൂർത്തിയാകാത്ത ദേശീയപാത നാലുവരിയാക്കൽ നടന്നുവരുകയാണ്. ബൈപാസിലെ പാലത്തിെൻറ െറയിൽവേ റീച്ചിെൻറ ഡിസൈൻ ഇനിയും െറയിൽവേ നൽകാത്തതാണ് പാലം പൂർത്തിയാക്കാൻ വൈകുന്നത്. മേയിൽ ഡിസൈൻ നൽകിയാൽ ആഗസ്റ്റിലേ പണി തീരൂ. രാജാ കേശവദാസ് ആലപ്പുഴയിൽ കുറച്ച് കനാലുകൾ നിർമിച്ചതല്ലാതെ അവ ഭാവിയിൽ ശാപമാകാതിരിക്കാൻ ഒന്നും ചെയ്തില്ല. കനാലുകൾക്കരികിലും ദേശീയപാതയിലേക്ക് ചാഞ്ഞുനിൽക്കുന്നതുമായ മരങ്ങൾ വെട്ടിക്കളഞ്ഞ് നല്ല വൃക്ഷങ്ങൾ നടേണ്ടി വരും. കള്ള പ്രകൃതിവാദികളെ നിലക്കുനിർത്താതെ നാട്ടിൽ വികസനമുണ്ടാകില്ല. വയൽക്കിളികൾ വൃക്ഷത്തണലിൽ വിശ്രമിച്ച് ഇരിക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ കേന്ദ്രം ജാമ്യമില്ലാത്ത വകുപ്പുകൾ പ്രയോഗിക്കും. തങ്ങളെ വെടിവെക്കൂ എന്നാണ് അവരുടെ ആവശ്യം. സർക്കാറിന് ആരെയും വെടിവെക്കാൻ ഉദ്ദേശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ദലീമ ജോജോ അധ്യക്ഷത വഹിച്ചു. കൗൺസിലർ റാണി രാമകൃഷ്ണൻ, അഗ്നിരക്ഷാ വകുപ്പ് അഡീഷനൽ ഡിവിഷനൽ ഓഫിസർ എം.എസ്. സുവി, പൊതുമരാമത്ത് കെട്ടിടവിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ പി.സി. അനിൽകുമാർ എന്നിവർ പങ്കെടുത്തു. ലൈഫ് സർട്ടിഫിക്കറ്റ് നൽകണം ആലപ്പുഴ: കേന്ദ്രീയ സൈനിക ബോർഡിൽനിന്ന് പെന്യൂറി ഗ്രാൻറ് ലഭിക്കുന്നവരും ഇതുവരെ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാത്തതുമായ വിമുക്തഭടന്മാരും വിധവകളും തുടർന്ന് പെന്യൂറി ഗ്രാൻറ് ലഭിക്കാൻ മാർച്ച് 31നകം ജില്ല സൈനികക്ഷേമ ഓഫിസറിൽനിന്ന് വാങ്ങിയ ലൈഫ് സർട്ടിഫിക്കറ്റ് കേന്ദ്രീയ സൈനിക ബോർഡ് വെബ്സൈറ്റിൽ ഓൺലൈനായി അപ്ലോഡ് ചെയ്ത് സൈനികക്ഷേമ ഓഫിസിൽ പരിശോധനക്ക് വിധേയമാക്കണം. ലൈഫ് സർട്ടിഫിക്കറ്റിന് വരുന്ന വിമുക്തഭടന്മാർ, വിധവകൾ തിരിച്ചറിയൽ കാർഡ്, ആധാർ, ബാങ്ക് പാസ്ബുക്ക്, കെ.എസ്.ബി രജിസ്റ്റർ ചെയ്ത യൂസർ ഐ.ഡി, പാസ് വേർഡ് എന്നിവ കൈവശം വെക്കണം. ഫോൺ: 0477-2245673.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.