പ്രവാസികളുടെ കാരുണ്യത്തിൽ ഭവന പദ്ധതി

കറ്റാനം: പ്രവാസത്തിലെ കാരുണ്യമുള്ള കൈകൾ കൂട്ടിവെച്ച പണമുപയോഗിച്ച് നിർമിച്ച 'കാരുണ്യഭവനം' പദ്ധതി മാതൃകയാകുന്നു. ഇലിപ്പക്കുളം മുസ്ലിം ജമാഅത്ത് പരിധിയിലെ ദുബൈയിലുള്ള പ്രവാസി സംഘടനയുടെ ഭവന പദ്ധതി നടപ്പാക്കുന്നത്. മൂന്ന് സ​െൻറ് സ്ഥലത്താണ് എട്ട് ലക്ഷത്തോളം രൂപ െചലവിൽ വീട് നിർമിച്ചത്. പ്രവാസികളുടെ അധ്വാനവിഹിതവും ഇവരുടെ മക്കൾ 'കാരുണ്യ' കുടുക്കയിലൂടെ സ്വരൂപിച്ച പണവും ഉപയോഗിച്ചാണ് നിർമാണം പൂർത്തിയാക്കിയത്. വെള്ളിയാഴ്ച വൈകീട്ട് ഇലിപ്പക്കുളം ജുമാമസ്ജിദിൽ നടന്ന ചടങ്ങിൽ ഇമാം ഹുസൈൻ ബാഖവി താക്കോൽദാനം നിർവഹിച്ചു. ദുബൈ ഇ.ജെ.ഇ ഫോറം പ്രസിഡൻറ് ഹാഷിം അരീപ്പുറത്ത് അധ്യക്ഷത വഹിച്ചു. മനാഫ് വല്ലാറ്റിൽ സംസാരിച്ചു. വീട്ടുമുറ്റത്ത് നടന്ന കൈമാറ്റ ചടങ്ങിൽ നാസർ പാരീസ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് മുൻ അംഗം എ.എം. ഹാഷിർ, പഞ്ചായത്ത് അംഗങ്ങളായ ഫസൽ നഗരൂർ, സുഭദ്ര, ജി. രാജീവ്കുമാർ, ഇലിപ്പക്കുളം മുസ്ലിം ജമാഅത്ത് സെക്രട്ടറി അബ്ദുൽ ലത്തീഫ് കൂടാരത്തിൽ, സി.ജെ. വാഹിദ്, വാഹിദ് വല്ലാറ്റിൽ, മഠത്തിൽ ഷുക്കൂർ, വാഹിദ് കറ്റാനം എന്നിവർ സംസാരിച്ചു. പരിപാടികൾ ഇന്ന് ചേർത്തല കണ്ടമംഗലം രാജരാജേശ്വരി ക്ഷേത്രം: ഉത്സവം. ശ്രീബലി -രാവിലെ 8.00, നാരായണീയ പാരായണം -രാവിലെ 9.00, തിരുവാഭരണ ഘോഷയാത്ര -രാവിലെ 10.30, കാഴ്ചശ്രീബലി -വൈകു. 5.15, പ്രഭാഷണം -വൈകു. 7.00, നൃത്തോത്സവം -രാത്രി 8.45 ചേർത്തല തിരുവിഴ മഹാദേവ ക്ഷേത്രം: ഉത്സവം. ശീതങ്കൻതുള്ളൽ -രാവിലെ 9.30, തിരുവാതിരക്കളി -രാത്രി 8.15, നൃത്തം -രാത്രി 9.00 ചേർത്തല എസ്.എൻ പാരലൽ കോളജ്: വഴിയോര കച്ചവട തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) ഏരിയ കൺെവൻഷൻ -ഉച്ച. 2.00 കൂറ്റുവേലി കടമ്മാട്ട് ക്ഷേത്രം: പ്രതിഷ്ഠ ചടങ്ങുകൾ -രാവിലെ 7.00 മരുത്തോർവട്ടം തായപ്പള്ളി ഭഗവതിക്ഷേത്രം: ഉത്സവം. പഞ്ചഗവ്യകലശം -രാവിലെ 10.00 ചേർത്തല ശ്രീകണ്ഠമംഗലം വടക്കേതാഴ്ചയിൽ സർപ്പധർമദൈവ ക്ഷേത്രം: സപ്താഹം. പാരായണം -രാവിലെ 8.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.