നെടുമ്പാശ്ശേരി: ഒാൺലൈൻ ടാക്സി മോഡലിൽ വിമാനത്താവളത്തിലെ പ്രീ-പെയ്ഡ് ടാക്സി നിരക്ക് കുറക്കുന്നതിന് നടപടി തുടങ്ങുന്നു. പുറത്തുള്ള ഏജൻസികളുടെ സഹകരണത്തോടെ നടപ്പാക്കാൻ ആലോചിക്കുന്ന പദ്ധതിക്കായി ടെൻഡർ ക്ഷണിച്ചപ്പോൾ നിരവധി പേരാണ് മുന്നോട്ടുവന്നിട്ടുള്ളത്. വിമാനത്താവളത്തിനുവേണ്ടി കുടിയൊഴിഞ്ഞവരുടേത് ഉൾപ്പെടെ 620 ടാക്സികൾക്കാണ് ഇവിടെ പെർമിറ്റ് നൽകിയിട്ടുള്ളത്. വിമാനത്താവളത്തിൽനിന്ന് എറണാകുളം സൗത്ത് വരെ യാത്ര ചെയ്യണമെങ്കിൽ പ്രീ-പെയ്ഡ് ടാക്സിക്ക് 828 രൂപയാണ് നിരക്ക്. എന്നാൽ, ഒാൺലൈൻ ടാക്സിയുടെ നിരക്ക് 630 രൂപ മാത്രമാണ്. ഇതുമൂലം വിമാനത്തിൽ വന്നിറങ്ങുന്ന നിരവധി യാത്രക്കാർ വിമാനത്താവളത്തിന് പുറത്തുകടന്ന് ഒാൺലൈൻ ടാക്സികളെയാണ് ആശ്രയിക്കുന്നത്. ഇതുമൂലം പ്രീ-പെയ്ഡ് ടാക്സികൾക്ക് ഓട്ടം കുറയുന്ന സാഹചര്യത്തിലാണ് ഒാൺലൈൻ ടാക്സി മോഡലിലേക്ക് മാറുന്ന കാര്യം വിമാനത്താവള കമ്പനി പരിഗണിക്കുന്നത്. ഇതനുസരിച്ച് നിലവിെല ടാക്സികളിൽ ചിലതിെൻറ പാർക്കിങ് കൊച്ചിയടക്കമുള്ള നഗരങ്ങളിലേക്കും മാറ്റും. ഇങ്ങനെ വരുമ്പോൾ യാത്രക്കാരിൽനിന്ന് ഒരു ഭാഗത്തേക്കുള്ള നിരക്ക്മാത്രം ഈടാക്കി സർവിസ് നടത്താൻ കഴിയും. വിമാനത്താവളത്തിന് പുറത്ത് നൂറിലേറെ ഒാൺലൈൻ ടാക്സികളാണ് നിലവിൽ പാർക്ക് ചെയ്യുന്നത്. പ്രീ-പെയ്ഡ് ടാക്സിക്കാരും ഒാൺലൈൻ ടാക്സിക്കാരും തമ്മിൽ സംഘർഷവും പതിവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.