10 ലിറ്റർ വിദേശമദ്യവുമായി ഒരാൾ പിടിയിൽ

പെരുമ്പാവൂർ: അനധികൃതമായി വിദേശമദ്യം സൂക്ഷിച്ചയാളെ കോടനാട് പൊലീസ് പിടികൂടി. ചൂണ്ടക്കുഴി പള്ളിക്ക് സമീപം ചിറങ്ങര വീട്ടിൽ ജോളിയെയാണ് (45) പൊലീസ് പിടികൂടിയത്. ഇയാളിൽനിന്ന് 20 കുപ്പികളിലായി സൂക്ഷിച്ച 10 ലിറ്റർ വിദേശമദ്യം പൊലീസ് പിടിച്ചെടുത്തു. കോടനാട് സബ് ഇൻസ്പെക്ടർ രാജേഷി​െൻറ നേതൃത്വത്തിലെ സംഘം മുടക്കുഴ നാലുപാലം ഭാഗത്ത് വാഹന പരിശോധ നടത്തുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. കോടതിയിൽ ഹാജരാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.