ദലിതരെ അംഗീകരിക്കാത്ത പാർട്ടികൾക്കും മുന്നണികൾക്കും നിലനിൽപില്ല ^പി. രാമഭദ്രൻ

ദലിതരെ അംഗീകരിക്കാത്ത പാർട്ടികൾക്കും മുന്നണികൾക്കും നിലനിൽപില്ല -പി. രാമഭദ്രൻ ചെങ്ങന്നൂർ: ദലിതരെയും ആദിവാസികളെയും പാർശ്വവത്കരിക്കപ്പെട്ടവരെയും അംഗീകരിക്കാത്ത രാഷ്ട്രീയ പാർട്ടികൾക്കോ മുന്നണികൾക്കോ ഇന്ത്യൻ രാഷ്ട്രീയത്തിൽ നിലനിൽപില്ലെന്ന് കേരള ദലിത് ഫെഡറേഷൻ (കെ.ഡി.എഫ്) സംസ്ഥാന പ്രസിഡൻറ് പി. രാമഭദ്രൻ. കേരള ദലിത് ഫെഡറേഷൻ സംസ്ഥാന നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.പിയിൽ നടന്ന പാർലമ​െൻറ് ഉപതെരഞ്ഞെടുപ്പിൽ ദലിതർക്ക് അംഗബലം കൂടുതലുള്ള ബി.എസ്.പിയും പിന്നാക്കക്കാർക്ക് പ്രാമുഖ്യമുള്ള സമാജ്വാദി പാർട്ടിയും യോജിച്ചപ്പോൾ ബി.ജെ.പി ഉൾപ്പെടെ പാർട്ടികളെ പരാജയപ്പെടുത്താൻ കഴിഞ്ഞു. ത്രിപുരയിലെ ആദിവാസികളുടെ പാർട്ടി ബി.ജെ.പിയെ പിന്തുണച്ചപ്പോൾ സി.പി.എമ്മിന് ഭരണം നഷ്ടപ്പെട്ടു. ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനോടൊപ്പം ദലിത് മുന്നേറ്റക്കാർ സഹകരിച്ചപ്പോഴാണ് ബി.ജെ.പിയുടെ ഭൂരിപക്ഷം കുറക്കാനായത്. ഈ രാഷ്ട്രീയ അനുഭവങ്ങൾ കേരളത്തിലെ സി.പി.എമ്മും കോൺഗ്രസും ഇതുവരെ ഉൾക്കൊണ്ടിട്ടില്ലെന്നും ഇതി​െൻറ ഫലം ഇവർ അനുഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു. കെ.ഡി.എഫ് സംസ്ഥാന വർക്കിങ് പ്രസിഡൻറ് ടി.പി. ഭാസ്കരൻ അധ്യക്ഷത വഹിച്ചു. ടി.പി. അയ്യപ്പൻ, പി.ജി. പ്രകാശ്, ടി.കെ. രാധ, പി.ടി. ജനാർദനൻ, എ.കെ. വേലായുധൻ, എം. ബിനാൻസ്, എ.എം. ഗോപാലൻ, മണ്ണിൽ ബേബി, ബോബൻ ജി. നാഥ്, ബി.സി. രാധാകൃഷ്ണൻ, എസ്.പി. മഞ്ജു, പി.പി. കമല, ബി. സന്തോഷ് കുമാർ, പി.കെ. രാജു, ശൂരനാട് അജി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.